Manju Warrier ടെ ഫോട്ടോഗ്രാഫറെ തപ്പി Social Media, തന്റെ ചിത്രം എടുത്തത് മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭ്യനായ Photographer റെന്ന് നടി​

അതുപോലെ തന്നെ ഇപ്പോൾ എല്ലാവരും ഞെട്ടിയിരിക്കുകയാണ് മഞ്ജു വാര്യർ പുതുതായി സമൂഹ മാ​ധ്യമങ്ങളിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട്. നടിയുടെ ലുക്ക് കണ്ട് മാത്രമല്ല എല്ലാവുരും ഞെട്ടിയിരിക്കുന്നത്. ആ ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫറുടെ പേര് കണ്ടപ്പോളാണ് എല്ലാവരുമൊന്ന് അത്ഭുതപ്പെട്ട് പോയത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 05:20 PM IST
  • ഇപ്പോൾ എല്ലാവരും ഞെട്ടിയിരിക്കുകയാണ് മഞ്ജു വാര്യർ പുതുതായി സമൂഹ മാ​ധ്യമങ്ങളിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട്.
  • നടിയുടെ ലുക്ക് കണ്ട് മാത്രമല്ല എല്ലാവുരും ഞെട്ടിയിരിക്കുന്നത്. ആ ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫറുടെ പേര് കണ്ടപ്പോളാണ് എല്ലാവരുമൊന്ന് അത്ഭുതപ്പെട്ട് പോയത്.
  • മലയാള സിനിമയിലെ ഏറ്റവും പ്ര​ഗൽഭ്യനായ ഫോട്ട​ഗ്രാഫറാണ് തന്റെ ചിത്രം എടുത്തതെന്ന് മഞ്ജു തന്റെ കുറിപ്പിൽ പറയുന്നു
  • ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രായം റിവേഴ്സ് ​ഗിയറാണെന്ന് കമന്റോടെയാണ് പലരും മഞ്ജുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്
Manju Warrier ടെ ഫോട്ടോഗ്രാഫറെ തപ്പി Social Media, തന്റെ ചിത്രം എടുത്തത് മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭ്യനായ Photographer റെന്ന് നടി​

Kochi : കഴി‍ഞ്ഞ ദിവസങ്ങളിൽ ഏറ്റവും കുടുതൽ ചർച്ചയായതായിരുന്നു മലായളത്തിന്റെ പ്രിയനടി Manju warrier ടെ പ്രായം Riverse Gear ആണെന്ന്. കഴിഞ്ഞ ദിവസം നടി തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോളാണ് പുതിയ ലുക്ക് കണ്ട് എല്ലാവരും ഒന്ന് ഞെട്ടിയത്. 

അതുപോലെ തന്നെ ഇപ്പോൾ എല്ലാവരും ഞെട്ടിയിരിക്കുകയാണ് മഞ്ജു വാര്യർ പുതുതായി സമൂഹ മാ​ധ്യമങ്ങളിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട്. നടിയുടെ ലുക്ക് കണ്ട് മാത്രമല്ല എല്ലാവുരും ഞെട്ടിയിരിക്കുന്നത്. ആ ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫറുടെ പേര് കണ്ടപ്പോളാണ് എല്ലാവരുമൊന്ന് അത്ഭുതപ്പെട്ട് പോയത്.

ALSO READ : ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം

മലയാള സിനിമയിലെ ഏറ്റവും പ്ര​ഗൽഭ്യനായ ഫോട്ട​ഗ്രാഫറാണ് തന്റെ ചിത്രം എടുത്തതെന്ന് മഞ്ജു തന്റെ കുറിപ്പിൽ പറയുന്നുണ്ട്. ആ മികച്ച ഫോട്ടോ​ഗ്രാഫർ വേറെ ആരുമില്ല മലയാള സിനിമയിലെ മെ​ഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു. അതേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രായം റിവേഴ്സ് ​ഗിയറാണെന്ന് കമന്റോടെയാണ് പലരും മഞ്ജുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

ALSO READ : മഞ്ജു വാര്യർ ബോളിവുഡിലേക്കോ? ആദ്യ ചിത്രം മാധവനൊപ്പമെന്ന് റിപ്പോർട്ട്

മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്ന ദി പ്രീസ്റ്റ് ഈ അടുത്തിടെയാണ് തിയറ്ററിൽ റിലീസായത്. ഹൊറർ ത്രിലർ ​ഗണത്തിൽ പെടുന്ന ചിത്രത്തിന് മികച്ച് പ്രേഷക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. നവാ​ഗതനായി ജോഫിൻ ടി ചാക്കോയാണ് പ്രീസ്റ്റിന്റെ സംവിധായകൻ. 

കഴിഞ്ഞ ദിവസം മഞ്ജു വാര്യറുടെ ബ്ലാക്ക് സ്കേർട്ട് വൈറ്റ് ഷർട്ടും ഷൂസിലുമുള്ള ലുക്ക് സോഷ്യൽ മീഡിയിൽ വളരെ അധികം ചർച്ചയായിരുന്നു. മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ്‌  ചതുർമുഖത്തിന്റെ പ്രത്യേക പരിപാടിയിലാണ് മഞ്ജു വാര്യർ ആ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. 

ALSO READ : One Malayalam Movie: മമ്മൂട്ടി ചിത്രം വൺ മാർച്ച് 26ന് തീയേറ്ററുകളിൽ എത്തും

കഥയിലും അവതരണ മികവിലും വളരെ സങ്കീർണ്ണതകളും, ഏറെ കൗതുകവും നിറഞ്ഞ ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രമാണെന്നാണ് മഞ്ജുവും സണ്ണി വെയ്നും അറിയിച്ചിരുന്നു. മൂന്ന് പേർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത്ത്, കമല ശങ്ക‍ർ, സലീൽ വിയും മൂവരും ചേർന്നാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ  നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും  ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News