Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി

 ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കി സഞ്ജു സാംസണിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുത്തത്.   

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 03:40 PM IST
  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ ഇനി സഞ്ജു സാംസൺ
  • നേരത്തെ മെട്രോമാൻ ഇ ശ്രീധരനും ചിത്രയും ആയിരുന്നു ഐക്കൺ.
  • മെട്രോമാൻ ബിജെപിയിൽ ചേർന്നു.
Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി

Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ.  ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കി സഞ്ജു സാംസണിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുത്തത്. 

തിരഞ്ഞെടുപ്പിൻറെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ജനങ്ങളുടെ സഹകരണം പരമാവധി ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കൺ (Election Icon) ആക്കി തിരഞ്ഞെടുക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്കൺ ഇ.ശ്രീധരനും (E. Sreedharan) കെ.എസ്. ചിത്രയും ആയിരുന്നു. 

Also Read: PM Narendra Modi കേരളത്തിലെത്തുന്നു: ലക്ഷ്യം തിരഞ്ഞെടുപ്പിന് ശക്തി കൂട്ടുക,നാല് ജില്ലകളിലെ തിരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കും

പുതിയ തിരഞ്ഞെടുപ്പ് ഐക്കനെ തീരുമാനിച്ച ശേഷം ശ്രീധരൻറെ ചിത്രം എല്ലാ ഓഫീസുകളിൽ നിന്നും നീക്കം ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ (Tikkaram Meena) നിർദ്ദേശം നൽകിയിട്ടുണ്ട്.  ശ്രീധരനെ മാറ്റിയെങ്കിലും കെ എസ് ചിത്ര ഐക്കണായിതന്നെ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. 

ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.  ബിജെപിയിലേക്ക് (BJP) ചേക്കേറിയ മെട്രോമാൻ ഇന്നലെ നടന്ന വിജയ് യാത്രയുടെ സമാപന ചടങ്ങിലും പങ്കെടുത്തിരുന്നു.  ഈ പ്രായത്തിലും ദേഹബലത്തിനും ആത്മബലത്തിനും കുറവില്ലെന്നും അത്  കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് താൻ ബിജെപിയിലേക്ക് വന്നതെന്നും മെട്രോമാൻ പറഞ്ഞു.  

Also Read: International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്

എല്ലാത്തിനും വിപരീതമായി ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ഷാൾ അണിയിച്ചാണ് ഇ ശ്രീധരനെ സ്വീകരിച്ചത്.  ആഭ്യന്തരമന്ത്രിക്ക് പൊന്നാട അണിയിക്കാൻ വന്ന ശ്രീധരന്റെ കയ്യിൽ നിന്നും പൊന്നാട വാങ്ങി അമിത ഷാ അദ്ദേഹത്തെ അണിയിക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News