രാഹുലിനെതിരെയായ ഇ.ഡി.നടപടി: യുഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾ മടങ്ങിയശേഷമായിരുന്നു യുത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് അഞ്ച് റൗണ്ട് കണ്ണീർവാതകവും മൂന്ന് തവണ ജലപീരങ്കിയും പ്രയോഗിച്ചു.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jun 16, 2022, 02:36 PM IST
  • നേതാക്കൾ മടങ്ങിയശേഷമായിരുന്നു യുത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്.
  • ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത മാർച്ചുകൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു.
  • കൈയ്ക്ക് പരിക്കേറ്റ വനിതാ പൊലീസുകാരി രജിത ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
രാഹുലിനെതിരെയായ ഇ.ഡി.നടപടി: യുഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി നേതാക്കള്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഘര്‍ഷം ഉണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ആദ്യം പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ഗ്രനേഡ് പ്രയോഗിച്ചത്.

രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾ മടങ്ങിയശേഷമായിരുന്നു യുത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് അഞ്ച് റൗണ്ട് കണ്ണീർവാതകവും മൂന്ന് തവണ ജലപീരങ്കിയും പ്രയോഗിച്ചു.

Read Also: Protest Against Kerala CM In Flight: മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

പ്രതിഷേധത്തിനിടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ വനിതാ പൊലീസുകാരി രജിത ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത മാർച്ചുകൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു.

എൻഫോഴ്സ്മെൻ്റ് നടപടിക്കെതിരെ കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന മാർച്ചിൽ കേരളത്തിൽ നിന്നുള്ള എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ജെബി മേത്തർ  ഉൾപ്പടെ പരിക്കേറ്റിരുന്നു. അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ യുവജന സംഘടനകളുടെ മാർച്ച് കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാനത്തും വിവിധ ജില്ലകളിലും നടന്നു വരവെയാണ് ഇന്ന് മറ്റൊരു മാർച്ച് രാജ്ഭവൻ റോഡിൽ അരങ്ങേറിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News