17 കോടി ബാങ്കിലുണ്ട്; പാലാരിവട്ടം പാല൦ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് Metro Man

ഈ മാസം 30ന് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ DMRC തീരുമാനിച്ചിരിക്കുകയായിരുന്നു. 

Written by - Sneha Aniyan | Last Updated : Sep 24, 2020, 07:31 AM IST
  • ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.
  • നാടിനും ജനങ്ങള്‍ക്കും വേണ്ടി ഈ ചുമതല ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
17 കോടി ബാങ്കിലുണ്ട്; പാലാരിവട്ടം പാല൦ പുനര്‍നിര്‍മ്മാണം ഏറ്റെടുത്ത് Metro Man

പാലക്കാട്: പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് പണം നല്‍കേണ്ടി വരില്ലെന്ന് മെട്രോ മാന്‍ (Metro Man) ഇ ശ്രീധരന്‍. ഇക്കാര്യം ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 

DMRC കൊച്ചിയില്‍ പണിത നാല് പാലങ്ങളും എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് പൂര്‍ത്തിയാക്കിയത്. അതുക്കൊണ്ട് തന്നെ ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. ഈ തുക ഉപയോഗിച്ച് പാലാരിവട്ടം പാല(Palarivattom flyover)ത്തിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് ഈ ശ്രീധരന്‍ പറയുന്നത്.

ALSO READ | മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസ്;വിജിലന്‍സിനോട് തെളിവ് ഹാജരാക്കാന്‍ ഹൈക്കോടതി!

മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ്‌ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് ഇ ശ്രീധരന്‍ സമ്മതിച്ചത്. ഈ മാസം 30ന് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ DMRC തീരുമാനിച്ചിരിക്കുകയായിരുന്നു.

അതുക്കൊണ്ട് തന്നെ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ (E Sreedharan) മുഖ്യമന്ത്രിയെ അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ക്ക് പുറമേ, ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു.

ALSO READ | ഇബ്രാഹിം കുഞ്ഞിനെതിരെ നീക്കം കടുപ്പിച്ച് വിജിലന്‍സ്;മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്

''DMRCയുടെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മ്മിക്കുന്നതാണ് നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.'' -ഇ ശ്രീധരന്‍ പറഞ്ഞു. നാടിനും ജനങ്ങള്‍ക്കും വേണ്ടി ഈ ചുമതല ഏറ്റെടുക്കുകയാണെന്നും ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ | പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് കുരുക്കില്‍

DMRC യില്‍ നിന്നും കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷനിലേക്ക് പോയ ചീഫ് എഞ്ചിനീയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷനിലേക്ക് തിരികെ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 8-9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാകുമെന്ന പ്രതീക്ഷയും ഇ ശ്രീധരന്‍ പങ്കുവച്ചു.

Trending News