പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യുട്ട് ചെയ്യാനുള്ള വിജിലന്‍സിന്‍റെ അപേക്ഷയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജെനറലിന്‍റെ നിയമോപദേശം തേടി.രാജ്ഭവനില്‍ എത്തി കാണാനാണ് എജിക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.വിജിലന്‍സ് അപേക്ഷ നല്‍കി മൂന്ന് മാസമായിട്ടും തീരുമാനം എടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍.എജിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടി വി.കെ.ഇബ്രാഹിംകുഞ്ഞിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്.
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കണം എന്ന നിഗമനത്തില്‍ വിജിലന്‍സ് അന്വേഷണ സംഘമെത്തി.ഇതിനായി പ്രോസിക്യുഷന്‍ അനുമതി തേടി വിജിലന്‍സ് മൂന്ന് മാസം മുന്‍പാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
നിലവില്‍ എംഎല്‍എ ആയ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വിജിലന്‍സിന്‍റെ അപേക്ഷ തീരുമാനം എടുക്കുന്നതിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.ഇതിന്മേല്‍ മൂന്ന് പ്രാവശ്യം രാജ്ഭവന്‍ ചില വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.അതിനിടെ ഹൈക്കോടതിയും വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ എന്ത് തീരുമാനമെടുത്തെന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുന്നത്.എജി യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ എത്രെയും പെട്ടന്ന് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണറിയുന്നത്.