Doctor's Protest : ഡോക്ടർമാർ ഒക്ടോബർ 2 ന് ഉപവാസ സമരവും അനിശ്ചിതകാല നിസ്സഹകരണ പ്രതിഷേധവും നടത്തും

ഈ കോവിഡ് കാലത്തും സർക്കാർ ഡോക്ടർമാരോടുണ്ടായ ഈ കടുത്ത അവഗണനയിലും നീതി നിഷേധത്തിനും എതിരെ മാസങ്ങളായി ഞങ്ങൾ നടത്തുന്ന അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 12:51 PM IST
  • ഈ കോവിഡ് കാലത്തും സർക്കാർ ഡോക്ടർമാരോടുണ്ടായ ഈ കടുത്ത അവഗണനയിലും നീതി നിഷേധത്തിനും എതിരെ മാസങ്ങളായി ഞങ്ങൾ നടത്തുന്ന അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ ആരോപിച്ചു.
  • അഭ്യർത്ഥനകൾ അംഗീകരിക്കപ്പെടാത്തതിനെ തുടർന്നാണ് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതിഷേധത്തിന് നിർബന്ധിതമായതെന്നും കെജിഎംഒ പറഞ്ഞു.
  • ആഗസ്റ്റ് 31 ന് സംസ്ഥാന വ്യാപകമായി കെജിഎംഒഎ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.
  • വിവിധ ജില്ല ആസ്ഥാനങ്ങളിൽ രോഗീപരിചരണം ബാധിക്കില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
Doctor's Protest :   ഡോക്ടർമാർ ഒക്ടോബർ 2 ന് ഉപവാസ സമരവും അനിശ്ചിതകാല നിസ്സഹകരണ പ്രതിഷേധവും നടത്തും

Thiruvananthapuram :  കോവിഡ് (Covid 19) പ്രതിസന്ധിഘട്ടത്തിലും ഡോക്ടർമാരുടെ ശമ്പളവും മറ്റ് അനൂകൂല്യങ്ങളും വെട്ടി കുറച്ചതിനെതിരെ ഡോക്ടർമാർ (Doctors) ഒക്ടോബർ 2 ന് ഉപവാസ സമരവും അനിശ്ചിതകാല നിസ്സഹകരണ പ്രതിഷേധവും (Protest) നടത്തും. ഈ കോവിഡ് കാലത്തും സർക്കാർ ഡോക്ടർമാരോടുണ്ടായ ഈ കടുത്ത അവഗണനയിലും നീതി നിഷേധത്തിനും എതിരെ മാസങ്ങളായി ഞങ്ങൾ നടത്തുന്ന അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ ആരോപിച്ചു.

അഭ്യർത്ഥനകൾ അംഗീകരിക്കപ്പെടാത്തതിനെ തുടർന്നാണ് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതിഷേധത്തിന് നിർബന്ധിതമായതെന്നും കെജിഎംഒ പറഞ്ഞു. ആഗസ്റ്റ് 31 ന് സംസ്ഥാന വ്യാപകമായി കെജിഎംഒഎ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു. വിവിധ ജില്ല ആസ്ഥാനങ്ങളിൽ രോഗീപരിചരണം ബാധിക്കില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. 

ALSO READ: National Medical Commission : ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിൻ്റെ ഭാഗമാക്കി

എന്നാൽ പ്രതിഷേധ ധർണ്ണയ്ക്ക് ശേഷവും തങ്ങൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ പറഞ്ഞു. പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിതമായ സംഘടന ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ 2 ന് സെക്രട്ടേറിയറ്റ് പടിക്കൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി

ഒക്ടോബർ 2 ന് നടക്കുന്ന ധർണ്ണയിൽഡോക്ടർമാരുടെ സംഘടനയുടെ സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. തുടർന്ന് ഒക്ടോബർ 4 മുതൽ സംസ്ഥാന വ്യാപകമായി നിസ്സഹകരണ പ്രതിഷേധം ആരംഭിക്കും. ഒക്ടോബർ 2 ന് രാവിലെ പത്ത് മണിക്ക് കെ ജി എം ഒ എ സംസ്ഥാന പ്രസിഡൻറ് ഡോ: ജി എസ് വിജയകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

രോഗീപരിചരണവും ചികിത്സയും എന്ന പ്രഥമ ഉത്തരവാദിത്വത്തിൽ നിന്നും വ്യതിചലിക്കാതെ സർക്കാർ ഡോക്ടർമാർ പ്രതിഷേധത്തിൻ്റെ ഭാഗമായി അവലോകന യോഗങ്ങളിൽ നിന്നും, പരിശീലന പരിപാടികളിൽ നിന്നും, ഇ സഞ്ജീവനിയിൽ നിന്നും വിട്ടു നിൽക്കും.  

ALSO READ: Muttil Tree Felling: മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മന്ദ​ഗതിയിലെന്ന് ആക്ഷേപം

സ്വന്തം ആരോഗ്യം തൃണവത്കരിച്ച് സമൂഹത്തിനായി കോവിഡ് പ്രതിരോധ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുന്ന ഡോക്ടർമാരെ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം. രോഗികളെ ബുദ്ധിമുട്ടിക്കാതെ നടത്തുന്ന ഈ സഹനസമരവും നിസ്സഹകരണ പ്രതിഷേധവും ഫലപ്രാപ്തിയിലെത്താൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും  കെ ജി എം ഒ എ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News