തിരുവനന്തപുരം വെമ്പായത്ത് കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Dead body found: മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 09:21 AM IST
  • വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ (26)യുടെ മൃതദേഹമാണ് കണ്ടെത്തിയത്
  • ഓ​ഗസ്റ്റ് 30 മുതൽ അനുജയെ കാണാതായിരുന്നു. വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം വെമ്പായത്ത് കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വെമ്പായത്ത് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് സ്റ്റീഫന്റെ ഉമസ്ഥതയിലുള്ളതാണ് പുരയിടം. പൂർണമായും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ (26)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓ​ഗസ്റ്റ് 30 മുതൽ അനുജയെ കാണാതായിരുന്നു. വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു;യുവതിയുടെ അച്ഛനും പരിക്കേറ്റു

പെൺകുട്ടിയെ കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. നെടുമങ്ങാട് ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്ന് രാവിലെ പോലീസും ഫയ‍ർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം അനുജയുടേതാകാമെന്ന് പോലീസ് സംശയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അനുജ. യുവതിക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. കാണാതാകുന്നതിന് മുമ്പ് ചില‍ പണമിടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം സെപ്തംബർ മൂന്നിന് നിശ്ചയിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News