ചമ്പല്‍ നദിയില്‍ നിന്ന് ജവാന്‍റെ മൃതദേഹം കണ്ടെത്തി

രാജസ്ഥാനിലെ ചമ്പല്‍ നദിയുടെ തീരത്തുനിന്നും ജവാന്‍റെ മൃതദേഹം കണ്ടെത്തി. 19 കാരനായ സുരേന്ദ്ര സിംഗ് ഗര്‍ഹ്‌വാളിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 

Last Updated : Jul 19, 2018, 11:09 AM IST
ചമ്പല്‍ നദിയില്‍ നിന്ന് ജവാന്‍റെ മൃതദേഹം കണ്ടെത്തി

കോട്ട, രാജസ്ഥാന്‍: രാജസ്ഥാനിലെ ചമ്പല്‍ നദിയുടെ തീരത്തുനിന്നും ജവാന്‍റെ മൃതദേഹം കണ്ടെത്തി. 19 കാരനായ സുരേന്ദ്ര സിംഗ് ഗര്‍ഹ്‌വാളിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 

കരടി ആക്രമിച്ചതി​ന്​ സമാനമായ പരിക്കുകള്‍ മൃതദേഹത്തിലുള്ളതായി പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്​ സബ്​ഇന്‍സ്​പെക്​ടര്‍ ധരംപാല്‍ പറഞ്ഞു. മറ്റുതരത്തിലുള്ള ആക്രമണം സൈനികനുനേരെ ഉണ്ടായിട്ടുണ്ടോയെന്ന്​ അന്വേഷിക്കുമെന്നും പൊലീസ്​ അറിയിച്ചു. 

കരടിയുടെ ആക്രമണം രണ്ട് ജവാന്‍മാരുടെ നേരെയായിരുന്നു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു.

 

 

Trending News