ദുരിതബാധിതരുടെ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം; എൻഡോ സൾഫാൻ ബാധിതർക്കായ് ദയാബായിയുടെ സത്യഗ്രഹസമരം

Daya Bai: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് കൃത്യമായ ചികിത്സാ സൗകര്യം  ലഭ്യമാക്കണമെന്നും എയിംസ് പട്ടികയിൽ കാസർ​ഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 02:37 PM IST
  • എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുംവരെ അനിശ്ചികാല നിരഹാരസമരം തുടരും
  • കാലാകാലങ്ങളായി മാറി മാറി ഭരിക്കുന്ന സർക്കാരുകൾ എൻഡോസൾഫാൻ ബാധിതർക്ക് നേരെ കണ്ണടയ്ക്കുകയാണ്
  • ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായവും സർക്കാർ നൽകണം
ദുരിതബാധിതരുടെ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം; എൻഡോ സൾഫാൻ ബാധിതർക്കായ് ദയാബായിയുടെ സത്യഗ്രഹസമരം

തിരുവനന്തപുരം: എൻഡോ സൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ദയാബായിയുടെ സത്യഗ്രഹസമരം മൂന്നാം ദിവസം പിന്നിട്ടു. മെഡിക്കൽ സംഘം ദയാബായിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. പരിഹാരം കാണും വരെ അനിശ്ചികാല നിരഹാരസമരം തുടരുമെന്ന തീരുമാനത്തിലാണ് ദയാബായി. എൻഡോ സൾഫാൻ ദുരിതബാധിതർക്ക് കൃത്യമായ ചികിത്സാ സൗകര്യം  ലഭ്യമാക്കണമെന്നും എയിംസ് പട്ടികയിൽ കാസർ​ഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുംവരെ അനിശ്ചികാല നിരഹാരസമരം തുടരും. കാലാകാലങ്ങളായി മാറി മാറി ഭരിക്കുന്ന സർക്കാരുകൾ എൻഡോസൾഫാൻ ബാധിതർക്ക് നേരെ കണ്ണടയ്ക്കുകയാണ്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായവും സർക്കാർ നൽകണം. എയിംസിന്റെ പട്ടികയിൽ കാസർ​ഗോഡ് ജില്ലയെ കൂടി ഉൾപ്പെടുത്തുന്നതോടെപ്പം നിലവിലെ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യലി ചികിത്സാ സൗകര്യം ലഭ്യമാക്കണം. എല്ലാ പഞ്ചായത്തുകളിലും ഡേ കേയർ സെന്ററുകൾ സ്ഥാപിക്കണം.

ALSO READ: കാസർകോഡ് എൻഡോസൾഫാൻ ദുരിത മേഖലയിൽ മരിച്ച കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം

അടിയന്തരമായി മെഡിക്കൽ ക്യാമ്പ് നടത്തി എൻഡോസൾഫാൻ  ദുരിതബാധിതരെ മുഴുവൻ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ദയാബായി ആവശ്യപ്പെട്ടു. ദായാബായിയുടെ നിരാഹാര സമരം മൂന്നാം ദിവസം പിന്നിട്ടതോടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം എത്തി. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എന്നാൽ പരിശോധിക്കാൻ എത്തിയവരോട് തനിക്കല്ല പ്രശ്നം പ്രശ്നബാധിതർ കാസർ​ഗോഡ് ഉള്ളവരാണ്, അവരുടെ പ്രശ്നത്തിനാണ് അടിയന്തരമായി പരിഹാരം കാണേണ്ടതെന്നും ദയാബായി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News