കണ്ണൂർ: കേരളത്തിൽ ആദ്യമായി ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സിൽ പിജി ഡിപ്ലോമയ്ക്ക് (PG Diploma) അപേക്ഷ ക്ഷണിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി (Kannur University). ആകെ 25 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്നോളജിയാണ് കോഴ്സ് നടത്തുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുക.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ (University) നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം എസ് സി ഇൻഫർമേഷൻ ടെക്നോളജി, എം എസ് സി ബയോ ഇൻഫർമാറ്റിക്സ്, എം ടെക് (കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, എം എസ് സി മാത്തമാറ്റിക്സ്, എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്, എം എസ് സി അപ്ലൈഡ് മാത്തമാറ്റിക്സ്, എം എസ് സി ഫിസിക്സ്, എം എസ് സി ഇലക്ട്രോണിക്സ്, എം എസ് സി ജിയോളജി, എം എസ് സി ജ്യോഗ്രഫി, എം എസ് സി ബയോ സ്റ്റാറ്റിസ്റ്റിക്സ്, എം എസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, എംഎ ഇക്കണോമിക്സ്, ബിടെക്-എംബിഎ ബിരുദം, എസ് സി ബി സി എന്നീ കോഴ്സുകളിൽ ഏതെങ്കിലും പാസായിരിക്കണം. ഭിന്നശേഷിക്കാർക്ക് 50 ശതമാനം മാർക്കും എസ് സി , എസ് ടി വിദ്യാർഥികൾക്ക് മിനിമം പാസ് മാർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ALSO READ: Kerala University ഐഎംകെ എംബിഎ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. സെമസ്റ്റർ രീതിയിലുള്ള കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ ഏഴ് മൊഡ്യൂളും രണ്ടാം സെമസ്റ്ററിൽ രണ്ട് മൊഡ്യൂളും ഉണ്ടാകും. 300 മണിക്കൂർ പ്രോജക്ടും കോഴ്സിന്റെ ഭാഗമായുണ്ടാകും. ഓപ്പൺ സോഴ്സ് സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളായ പൈത്തൺ, ആർ, ഹഡൂപ് എന്നിവ ഉപയോഗിച്ചുള്ള ഡാറ്റാ അനലിറ്റിക്സ് പഠനമാണ് കോഴ്സിൽ ഉണ്ടാകുക. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സൗകര്യവും സർവകലാശാല ഒരുക്കുന്നുണ്ട്. 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ് (Application Fees). എസ്ബിഐ കലക്റ്റ് വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. www.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മെയ് 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.