പത്തനംതിട്ട: ജനകീയ പ്രതിരോധ യാത്രക്ക് 15000 നൽകിയില്ലെങ്കിൽ മണൽവാരുന്ന വിവരം പോലീസിൽ അറിയിക്കുമെന്ന് സിപിഎം കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ ആണ് 15000 രൂപ ആവശ്യപ്പെടുന്നത്.പണം നൽകിയാൽ എത്ര ലോഡ് വേണമെങ്കിലും വാരിക്കോളാനും ഫോണിൽ നിർദ്ദേശം നൽകുന്നു.
കോളിൽ പറയുന്നത് ഇങ്ങനെ
നിങ്ങൾ പലതവണ വാരുന്നുണ്ടെങ്കിലും നമ്മൾ ഇതുവരെ പൈസ ചോദിച്ചിട്ടില്ല. പാർട്ടിയെ വെറുപ്പിച്ച് ഇവിടെ നിന്നും മണൽ വാരാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? താൻ 3000 രൂപ തരാം എന്ന് ഇടയിൽ മണൽ കടത്തുകാരൻ പറയുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ ലോഡുള്ളു എന്നും ഫോണിൽ പറയുന്നു. നാളെ താൻ പേര് വെച്ച് എസ്പിക്ക് പരാതി നൽകുമെന്നും ഡീൽ ചെയ്യാൻ പറ്റുമെങ്കിൽ ഡീൽ ചെയ്തോ എന്നും അരുൺ പറയുന്നു.
നിങ്ങൾ ആറ്റിലെ മണ്ണ് കാശ് കൊടുത്തല്ലല്ലോ എടുക്കുന്നത്. നിങ്ങൾ ഒരു ലോഡ് മണ്ണിൻറെ കാശ് സിപിഎമ്മിന് നൽകണം. എന്നാൽ ഒരു ലോഡ് മണ്ണ് കേറിയാൻ ആകെ 4 രൂപയെ കിട്ടുന്നുള്ളു എന്നാണ് മണൽ എടുക്കുന്നയാൾ പറയുന്നത്. നിങ്ങൾ ആറ്റിൽ രാത്രി വാരാൻ 11 മണിക്കോ, 12-നോ ഇറങ്ങുമ്പോൾ അത് ഞാനറിയുന്നു. 15000 തന്നാൽ അത് കോംപ്രമൈസ് ചെയ്യാം. പാർട്ടിയെ ഭീഷണിപ്പെടുത്തി ജീവിക്കാൻ ഒന്നും പറ്റില്ല.
ഒരു ലോഡ് മണ്ണിൻറെ പൈസയേ ചോദിച്ചുള്ളു അതിന് ശേഷം നിങ്ങൾ 100, 120 ഒ കേറ്റി വിട്- അരുൺ ഫോണിൽ പറയുന്നു. ഇത് ഡീൽ ചെയ്തില്ലെങ്കിൽ ഏത് നിമിഷവും നിങ്ങൾ പിടിക്കപ്പെടും എന്നും ഫോണിൽ പറയുന്നു. ഇവിടെ പാർട്ടിയെ സഹായിച്ചോ, ഇല്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും. എന്നാൽ
മണൽ കടത്തുകാരനുമായി ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം എന്റെ ശബ്ദം ആണെന്നും എഡിറ്റ് ചെയ്തതായിരിക്കാം എന്നും ബ്രാഞ്ച് സെക്രട്ടറി അരുണിന്റെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...