Cpm Party Congress 2022: ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര നേതൃത്വം പരാജയം, പാർട്ടി സെൻററിനും പോളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനം

ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്ന്  റിപ്പോർട്ടിൽ വിമർശിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 04:37 PM IST
  • പി ബിയ്ക്കെതിരെ കടുത്ത വിമർശനമാണ് സംഘടനാ റിപ്പോർട്ടിൽ
  • പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല
  • ജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനും സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
Cpm Party Congress 2022: ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര നേതൃത്വം  പരാജയം, പാർട്ടി സെൻററിനും പോളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനം

കണ്ണൂർ: പാർട്ടി സെൻററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനവുമായ് സി പി എം പാർട്ടി കോൺഗ്രസിൻറെ സംഘടനാ റിപ്പോർട്ട്. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്ന് സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്ന്  റിപ്പോർട്ടിൽ വിമർശിക്കുന്നു. വിഷയം ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയെന്നും പരാമർശം.

കേന്ദ്ര നേതൃത്വത്തെ ലക്ഷ്യം വെച്ച് കൊണ്ടുള്ള കടത്ത വിമർശനങ്ങളാണ് സി പി എം പാർട്ടി കോൺഗ്രസിൻറെ സംഘടനാ റിപ്പോർട്ടിലുള്ളത്. ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര നേതൃത്വം  പരാജയപ്പെട്ടു. സമരങ്ങളുടെ ഗുണഫലം വോട്ടാക്കിമാറ്റാൻ കഴിഞ്ഞില്ലെന്നും വിമർശിക്കുന്നു.

പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല. ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനും ആയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.പി ബിയ്ക്കെതിരെ കടുത്ത വിമർശനമാണ് സംഘടനാ റിപ്പോർട്ടിലുള്ളത്. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ലഅടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.

വർഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. . മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരം ഒഴിവാക്കുന്നുവെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്.. പാർലമെൻററി വ്യാമോഹവും ഇതിന് കാരണമാകുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധയെന്ന് വിമർശനമുണ്ട്. പാർലമെൻററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നു. 

ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടിൽ ഒരു വിഭാഗത്തെ അകറ്റിയതാണ് പാർലിമെൻറ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത്.ബംഗാളിൽ സംഘടന തകർന്നടിഞ്ഞു ത്രിപുരയിൽ ജനകീയ അടിത്തറയിൽ ശോഷണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽവ്യക്തമാക്കുന്നുണ്ട്.കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021ൽ അംഗീകാരം നല്കിയത്. വിജയം പാർട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും പരാമർശമുണ്ട്.നേതാക്കളിൽ പാർലമെൻററി മോഹങ്ങൾ വളരുന്നതായും റിപ്പോർട് കുറ്റപ്പെടുത്തുന്നു.ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണമെന്നും പരാമർശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News