Sarojini Balanandan Passed Away: സിപിഎം മുൻ സംസ്ഥാന സമിതി അം​ഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

Sarojini Balanandan Died:  എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 06:58 AM IST
  • സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു
  • 86 വയസായിരുന്നു
  • വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
Sarojini Balanandan Passed Away: സിപിഎം മുൻ സംസ്ഥാന സമിതി അം​ഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു

കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. സിപിഎം  പി ബി  അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയായിരുന്നു. 86 വയസായിരുന്നു.  എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

Also Read: കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ

രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനി ബാലാനന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആളാണ് സരോജിനി ബാലാനന്ദൻ. മൃതദേഹം പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം തീരുമാനിച്ചിട്ടില്ല.

Also Read: Lord Ganesh Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? വിഘ്നേശ്വരന്റെ കൃപ എപ്പോഴും ഉണ്ടാകും!

2012 ല്‍ സരോജിനി ബാലാനന്ദനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് വികാരാധീനയായി സരോജിനി പൊട്ടിക്കരഞ്ഞത് വാർത്തകളിൽ ഇടംനേടിയിരുന്നു. മഹിളാ അസോസിയേഷന്‍ നേതാവായും സരോജിനി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. സിപിഎം പിബി അംഗമായിരുന്ന ഇ. ബാലാനന്ദനെ വിവാഹം കഴിച്ചതോടെയാണ് സരോജിനി പാർട്ടി കുടുംബത്തിൽ അംഗമാകുന്നത്. തുടർന്നു സഖാവിന്റെ നിഴലുപോലെ എപ്പോഴും കൂടെയുണ്ടായിരുന്നു.  

Also Read: Guru Gochar 2023: വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ ജാക്ക്പോട്ട്!

കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ മാതൃകാ ദമ്പതികളായിരുന്നു ബാലാനന്ദനും സരോജിനിയും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ വന്നതുവഴി കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിലെ സുവർണവർഷമായ 1957ലായിരുന്നു ഇരുവരും വിവാഹിതരായത്. ബാലാനന്ദന്റെ അമ്മ ബന്ധത്തിലുള്ള അമ്മാവനായ കേശവൻ വൈദ്യന്റെ മകളായിരുന്നു സരോജിനി.  ഇതിനിടയിൽ സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. വനിതാരംഗത്ത് ശ്രദ്ധേയ പ്രവർത്തനം കാഴ്ചവച്ച നേതാവാണ് സരോജിനി ബാലാനന്ദനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News