Covid Vaccine Shortage: മിക്കവാറും ജില്ലകളിലും ഇന്ന് വാക്സിൻ തീരും, സംസ്ഥാനത്ത് വാക്സിനേഷൻ മന്ദഗതിയിലേക്ക്

കാസർകോട് ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 03:44 PM IST
  • കാസർകോട് ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്.
  • കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്.
  • സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതായി ഇന്നലെ തന്നെ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു.
Covid Vaccine Shortage: മിക്കവാറും ജില്ലകളിലും ഇന്ന് വാക്സിൻ തീരും, സംസ്ഥാനത്ത് വാക്സിനേഷൻ മന്ദഗതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കവാറും ജില്ലകളിലും കോവിഡ് വാക്സിൻറെ സ്റ്റോക്ക് തീർന്നു.  തിരുവനന്തപുരം, കൊല്ലം,കണ്ണൂർ ജില്ലകളിൽ വാക്സിനേഷൻ പൂർണമായി മുടങ്ങും. പത്തനംതിട്ട,കോട്ടയം,തൃശ്ശൂർ,കോഴിക്കോട്,വയനാട് ജില്ലകളിൽ ഇന് കൊവാക്സിനാണുള്ളത്. ഇന്നലെ തന്നെ സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതായി ഇന്നലെ തന്നെ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു.

കാസർകോട് ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്സിൻ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അതേസമയം വയനാട്,കാസർഗോഡ് ജില്ലകളിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും (Second dose) നല്‍കിയിട്ടുണ്ട്.

ALSO READ: Kerala COVID Update : ഞായറാഴ്ച പരിശോധന നിരക്ക് കുറഞ്ഞിട്ടും ഇന്ന് 11,000ത്തിന് മുകളിൽ കോവിഡ് കണക്ക്, മരണം 136

രാജ്യത്തും വാക്സിനേഷൻ മന്ദഗതിയിലാണ്. ജൂലൈ ഒാടെ പകുതി വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പൂർത്തിയായിട്ടില്ല.ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ നേരത്ത അറിയിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News