മൂന്നുദിന വാക്സിനേഷൻ ദൗത്യം ഇന്നുമുതൽ; 60 വയസിന് മുകളിലുള്ളവർക്ക് മുൻഗണന

ഊർജ്ജിത വാക്സീനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷൻ ദൗത്യത്തിന് ഇന്ന് തുടക്കം.  

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 09:18 AM IST
  • സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷൻ ദൗത്യത്തിന് ഇന്ന് തുടക്കം
  • ഇന്നുതൽ16 വരെ മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ്
  • 60 വയസ്സിന് മുകളിൽ ഉള്ളവരിൽ ആദ്യഡോസ് കിട്ടാത്തവർ 2000 ൽ താഴെയാണെന്നാണ് റിപ്പോർട്ട്
മൂന്നുദിന വാക്സിനേഷൻ  ദൗത്യം ഇന്നുമുതൽ; 60 വയസിന് മുകളിലുള്ളവർക്ക് മുൻഗണന

തിരുവനന്തപുരം: ഊർജ്ജിത വാക്സീനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷൻ ദൗത്യത്തിന് ഇന്ന് തുടക്കം.

ഇന്നുതൽ16 വരെ മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് (Covid Vaccine) ആണുള്ളത്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സീനെത്തിക്കാനാണ് തീരുമാനം. 

Also Read: Covid Vaccination: കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ - മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയിൽ ഇനി 60 വയസ്സിന് മുകളിൽ ഉള്ളവരിൽ ആദ്യഡോസ് കിട്ടാത്തവർ 2000 ൽ താഴെയാണെന്നാണ് റിപ്പോർട്ട്.  ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരിലും വാക്സീനേഷനെത്തിക്കണമെന്ന കർശന നിർദേശമുണ്ട്.  

പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളിൽ മുഴുവൻ പരിശോധന നടത്തി രോഗമില്ലാത്തവർക്കെല്ലാം വാക്സീൻ (Covid Vaccine) നൽകുകയാണ് പ്രഥമ ലക്ഷ്യം. ആഗസ്റ്റ് 31 നകം സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരിൽ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സീനേഷനെന്നതാണ് ദൗത്യം. 

Also Read: Record vaccination: 5.35 ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നൽകി

നാല് ലക്ഷത്തിലധികം ഡോസ് വാക്സീൻ സംസ്ഥാനത്ത് പുതുതായി എത്തിയിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തിൽ സന്ദർശനം നടത്തുമെന്നും റിപ്പോർട്ട് ഉണ്ട്. 

കേന്ദ്രമന്ത്രി കേരളത്തില് മാത്രമല്ല കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്. സന്ദർശന വേളയിൽ മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News