തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾക്ക് അനുമതിയുണ്ട്.
ഞായറാഴ്ച പ്രവർത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. മത്സരപരീക്ഷകള്‍ക്ക് അഡ്‌മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും.
രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്‌സിനേഷൻ സ്വീകരിക്കാൻ പോകുന്നവർ എന്നിവര്‍ക്ക് മതിയായ രേഖകളോടെ യാത്ര ചെയ്യാം. ദീര്‍ഘ ദൂര ബസ് യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്. ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം. പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
റെസ്‌റ്ററന്റുകളും ബേക്കറികളിലും പാഴ്സൽ സർവീസ് അനുവദിക്കും. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനാനുമതി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകള്‍ നടത്താൻ അനുവദിക്കും.
മുന്‍കൂര്‍ ബുക്ക് ചെയ്‌തവർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. സ്റ്റേ വൗച്ചറുകള്‍ കരുതണം. സി.എന്‍.ജി, ഐ.എന്‍.ജി, എല്‍.പി.ജി എന്നിവയുടെ വിതരണം അനുവദിക്കും. ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സേ്‌റ്റാറുകള്‍, നഴ്സിംഗ് ഹോമുകള്‍, ആംബുലന്‍സുകള്‍ അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...