വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരം: മന്ത്രി വീണാ ജോര്‍ജ്

പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 23, 2022, 02:58 PM IST
  • വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരം
  • സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും
  • കോടതിയുടെ കണ്ടെത്തൽ ആശ്വാസകരമാണ്
വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.

പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. കോടതിയുടെ കണ്ടെത്തൽ ആശ്വാസകരമാണ്. ഇനി സമൂഹത്തിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കാൻ പാടില്ല. വിസ്മയമാർ കേരളത്തിലെന്നല്ല ഒരിടത്തും ഉണ്ടാകാൻ പാടില്ലെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം, മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിരണിനെ പിരിച്ചുവിട്ട തീരുമാനം കോടതിയിൽ നടന്ന നടപടിക്രമങ്ങളിലൂടെ ശരിയെന്ന് തെളിഞ്ഞതായി ആൻ്റണി രാജു പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ സംഭവം ഒരു പാഠമായിരിക്കണം. പ്രതി കിരൺകുമാറിന് ഗതാഗത വകുപ്പ് നൽകിയത് ഏറ്റവും വലിയ ശിക്ഷയാണെന്നും ആൻറണി രാജു പ്രതികരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

 

Trending News