ന്യൂ ഡൽഹി : സംയുക സൈനിക മേധാവി ബിപിൻ റാവത്തിനെയും ഭാര്യയെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ മരണ സംഖ്യ ഉയരുന്നു. 14 പേർ സഞ്ചരിച്ച് കോപ്റ്ററിൽ 11 പേരുടെ മരണം സ്ഥിരീകിരച്ചു.
എന്നാൽ അരൊക്കെയാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉന്നത സൈനിക ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായികരുന്നത്.
വ്യോമസേനയുടെ റഷ്യൻ നിർമിത Mi-17V5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കൊയമ്പത്തൂരിലെ സുലൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകവെയാണ് അപകടം. അപകടത്തെ കുറിച്ച് അന്വേഷണത്തിനായി വ്യോമസേന ഉത്തരവിട്ടു.
മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. നിലഗിരിയിലെ കട്ടേരി വനമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...