Kerala Lottery: 75 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു; ബംഗാൾ സ്വദേശി നേരെ പോയത് പോലീസ് സ്റ്റേഷനിലേയ്ക്ക്!

ബദേഷ് ഇതിന് മുമ്പും പതിവായി കേരള സർക്കാരിൻറെ ലോട്ടറികൾ എടുക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 01:47 PM IST
  • ബംഗാൾ സ്വദേശിയായ ബദേഷിനാണ് ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യമെത്തിയത്.
  • സമ്മാന തുകയുമായി തിരികെ നാട്ടിലേയ്ക്ക് പോകാനാണ് ബദേഷിൻ്റെ തീരുമാനം.
  • ബദേഷിന് എല്ലാ സുരക്ഷയും പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
Kerala Lottery: 75 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു; ബംഗാൾ സ്വദേശി നേരെ പോയത് പോലീസ് സ്റ്റേഷനിലേയ്ക്ക്!

കേരളത്തിൽ താമസിച്ച് തൊഴിൽ ചെയ്യുന്ന ബംഗാൾ സ്വദേശിയെ തേടി എത്തിയത് അപ്രതീക്ഷിത സമ്മാനം. 75 ലക്ഷത്തിൻറെ ലോട്ടറിയുടെ രൂപത്തിലാണ് ബദേഷ് എന്നയാളെ തേടി ഭാഗ്യം എത്തിയത്. ലോട്ടറി അടിച്ചത് അറിഞ്ഞതിന് പിന്നാലെ ബദേഷ് ആദ്യം എത്തിയത് പോലീസ് സ്റ്റേഷനിലേയ്ക്കാണ്. 

എറണാകുളത്ത് നിർമ്മാണ തൊഴിൽ ചെയ്ത് ജീവിതം മുന്നോട്ട് നയിച്ചിരുന്ന ബദേഷിന് മലയാളം എഴുതാനോ വായിക്കാനോ സംസാരിക്കാനോ അറിയില്ല. സുഹൃത്തിൻറെ സഹായത്തോടെയാണ് ബദേഷ് ലോട്ടറി ഫലം പരിശോധിച്ചത്. ലോട്ടറി അടിച്ചെന്ന് മനസിലാക്കിയതോടെ ബദേഷ് തിരുവനന്തപുരത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സംരക്ഷണം ആവശ്യപ്പെട്ടാണ് ഇയാൾ പോലീസിനെ സമീപിച്ചത്. 

ALSO READ: റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം !!, ഒറ്റ കുതിപ്പില്‍ 1200 രൂപയുടെ വര്‍ദ്ധന

ആരെങ്കിലും തൻറെ പക്കൽ നിന്ന് ലോട്ടറി തട്ടിയെടുക്കുമോ എന്ന് ബദേഷ് ഭയപ്പെട്ടിരുന്നു. മാത്രമല്ല, ലോട്ടറിയിൽ നിന്ന് ലഭിച്ച സമ്മാന തുക എങ്ങനെ കൈപ്പറ്റുമെന്നതിനെ കുറിച്ചും ബദേഷിന് വിവരമുണ്ടായിരുന്നില്ല. ബദേഷ് ഇക്കാര്യങ്ങൾ പോലീസിനെ അറിയിച്ചു. പണം എങ്ങനെ കൈപ്പറ്റണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നും തുടങ്ങിയ കാര്യങ്ങൾ പോലീസ് ബദേഷിനെ ധരിപ്പിച്ചു. എല്ലാ സുരക്ഷയും പോലീസ് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

വളരെ കാലം മുമ്പ് തന്നെ ബദേഷ് കേരള സർക്കാരിൻറെ ലോട്ടറികൾ പതിവായി എടുക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് ബദേഷ് പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായി വൻ തുക ലഭിച്ചതോടെ തിരികെ ബംഗാളിലേയ്ക്ക് മടങ്ങാനാണ് ബദേഷിൻറെ തീരുമാനം. നാട്ടിൽ തിരികെ എത്തിയ ശേഷം തനിയ്ക്ക് ലഭിച്ച തുക ഉപയോഗിച്ച് കൃഷി ചെയ്ത് ജീവിക്കണമെന്നാണ് ബദേഷിൻറെ ഇനിയുള്ള ആഗ്രഹം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News