മോദിയെ പരസ്യമായി പ്രകീർത്തിച്ചു; ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റിനെതിരെ പരാതിയുമായി കോൺഗ്രസ് നേതാക്കൾ

പ്രധാനമന്ത്രിയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ​ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 07:20 PM IST
  • ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപനെതിരെയാണ് കോൺ​ഗ്രസ് നേതാക്കൾ പരാതി നൽകിയത്.
  • ഇയാൾക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കോൺഗ്രസ് നേതാക്കൾ പരാതി നൽകി.
  • നരേന്ദ്രമോദിയുടെ കേരള സന്ദർശന ദിനത്തിൽ മോദിയെ സ്തുതിച്ച് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച ഗോപപ്രതാൻ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് നേതാക്കൾ പരാതിയിൽ ആരോപിച്ചു.
മോദിയെ പരസ്യമായി പ്രകീർത്തിച്ചു; ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റിനെതിരെ പരാതിയുമായി കോൺഗ്രസ് നേതാക്കൾ

തൃശൂർ: ഫേസ്ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെ പരസ്യമായി പ്രകീർത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്ത കോൺ​ഗ്രസ് നേതാവിനെതിരെ പരാതി. ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപനെതിരെയാണ് കോൺ​ഗ്രസ് നേതാക്കൾ പരാതി നൽകിയത്. ഇയാൾക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കോൺഗ്രസ് നേതാക്കൾ പരാതി നൽകി.

നരേന്ദ്രമോദിയുടെ കേരള സന്ദർശന ദിനത്തിൽ മോദിയെ സ്തുതിച്ച് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച ഗോപപ്രതാൻ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് നേതാക്കൾ പരാതിയിൽ ആരോപിച്ചു. സി.എ ഗോപപ്രതാപനെതിരെ ഒട്ടേറെ ആരോപണങ്ങളാണ് നേതാക്കൾ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. മണത്തല മേൽപ്പാല പ്രക്ഷോഭ സമരവുമായി ബന്ധപ്പെട്ട് ചേർന്ന യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം യോഗത്തിൽ മേൽപ്പാല പ്രക്ഷോഭ സമരത്തിൽ ബി.ജെ.പിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച ബ്ലോക്ക് പ്രസിഡന്റിനെതിരെ യോഗത്തിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് തീരുമാനം അന്ന് പിൻവലിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News