Congress: കോൺഗ്രസ് നേതാക്കൾ ഡല്‍ഹിയ്ക്ക്, സംഘടന വിഷയങ്ങൾ പരിഹരിക്കൽ മുഖ്യ അജണ്ട

Congress: പാർട്ടിക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സംഘടന വിഷയങ്ങൾ പരിഹരിക്കലാണ് യോഗത്തിലെ മുഖ്യഅജണ്ട എങ്കിലും  ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നതാണ് നേതാക്കളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 01:27 PM IST
  • ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച കേരളത്തിലെ നേതാക്കളുടെ യോഗമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചു ചേർത്തിട്ടുള്ളത്
Congress: കോൺഗ്രസ് നേതാക്കൾ ഡല്‍ഹിയ്ക്ക്, സംഘടന വിഷയങ്ങൾ പരിഹരിക്കൽ മുഖ്യ അജണ്ട

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഡല്‍ഹിയിലേക്ക്. ആഗസ്റ്റ്‌ 1 ന്  ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിനെത്താൻ ഹൈക്കമാൻഡ് കോൺഗ്രസ് നേതാക്കളോട് നിർദ്ദേശിച്ചു. 

Also Read:  PM Kisan 14th Installment Update: പിഎം കിസാൻ 14-ാം ഗഡു ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കും, ഗുണഭോക്തൃ ലിസ്റ്റില്‍ പേര് എങ്ങിനെ പരിശോധിക്കാം? 
  
സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കലാണ് യോഗത്തിന്‍റെ മുഖ്യഅജൻഡ. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗം ചർച്ചചെയ്യും.

Also Read:   Airtel Rs 148 Prepaid Plan: അടിപൊളി പ്ലാനുമായി എയർടെൽ, 148 രൂപയ്ക്ക് ലഭിക്കുക 15 OTT ആപ്പുകൾ!!

ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച കേരളത്തിലെ നേതാക്കളുടെ യോഗമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചു ചേർത്തിട്ടുള്ളത്. ആഗസ്റ്റ് 1ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും എന്നാണ് സൂചന. പാര്‍ട്ടി പുനസംഘടന, പാർട്ടിക്ക് അടുത്തിടെ തലവേദനയായി മാറിയ രാഷ്ട്രീയ വിഷയങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. 

പാർട്ടിക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന സംഘടന വിഷയങ്ങൾ പരിഹരിക്കലാണ് യോഗത്തിലെ മുഖ്യഅജണ്ട എങ്കിലും  ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നതാണ് നേതാക്കളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. സംഘടനാ പ്രവർത്തനങ്ങൾ സജീവമല്ലാത്ത ഇടങ്ങളില്‍ ബൂത്തുതലം മുതലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതോടൊപ്പം തന്നെ എല്ലാ ജില്ലകളിലും ഒരുക്കങ്ങൾ അനൗദ്യോഗികമായി പ്രാരംഭഘട്ടത്തിൽതന്നെ  തുടങ്ങാനുള്ള ചർച്ചകളും യോഗത്തിൽ ഉണ്ടാകും.

പ്രതിപക്ഷ നേതാവ് സതീശൻ, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ യോഗത്തിൽ സംബന്ധിക്കും. നേരത്തേ വിശാല പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ടുള്ള യോഗം ബെംഗളൂരുവിൽ ചേർന്നശേഷം അതിന് തുടർച്ചയായിട്ടായിരുന്നു സംഘടനാ പുനസംഘടന വിഷയങ്ങൾ ചർച്ച ചെയ്യാനിരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് യോഗം  മാറ്റിവയ്ക്കുകയായിരുന്നു.  ആ യോഗമാണ് ഇപ്പോൾ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിരിയ്ക്കുന്നത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ  സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നതാണ്  ഈ യോഗം ലക്ഷ്യമിടുന്നത്.  കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നല്ല വേരോട്ടമുള്ള സംസ്ഥാനമാണ് കേരളം. അത് പൂര്‍ണ്ണമായും നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 

Trending News