ബൂത്ത് മുതൽ ഡിസിസി വരെ ചെറു നേതൃസമിതികൾ; ജംബോ കമ്മിറ്റികൾ കുറയ്ക്കാനുളള നീക്കവുമായി കോൺഗ്രസ്

ബൂത്ത് കമ്മിറ്റി സെപ്റ്റംബർ 15 നകം രൂപീകരിക്കും

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 09:23 AM IST
  • ജംബോ കമ്മിറ്റികൾ കുറയ്ക്കാനുളള നീക്കവുമായി കോൺഗ്രസ്
  • ബൂത്ത് മുതൽ ഡിസിസി വരെ ചെറു നേതൃസമിതികൾ
  • 7 ബൂത്ത് ഭാരവാഹികൾ മാത്രമേ ഇനി ഉണ്ടാകു
ബൂത്ത് മുതൽ ഡിസിസി വരെ ചെറു നേതൃസമിതികൾ; ജംബോ കമ്മിറ്റികൾ കുറയ്ക്കാനുളള നീക്കവുമായി കോൺഗ്രസ്

ജംബോ കമ്മിറ്റികൾ കുറയ്ക്കാനുളള നീക്കവുമായി കോൺഗ്രസ്. ബൂത്ത് മുതൽ ഡിസിസി വരെ ചെറു നേതൃസമിതികളായിരിക്കും ഇനി. കോഴിക്കോട്ട് ചിന്തൻ ശിബിരത്തിൽ സംഘടനാ മാർഗരേഖ തയ്യാറാക്കാൻ രൂപീകരിച്ച സമിതിയാണ് ചെറു നേതൃ സമിതികൾ എന്ന നിർദേശം മുന്നോട്ട് വച്ചത്. 7 ബൂത്ത് ഭാരവാഹികൾ മാത്രമേ ഇനി ഉണ്ടാകു. ബൂത്ത് നിർവ്വാഹക സമിതിയിൽ 5 പേരുമാണ് ഉണ്ടാവുക. ബൂത്ത് കമ്മിറ്റി സെപ്റ്റംബർ 15 നകം രൂപീകരിക്കും. ഓരോ കമ്മിറ്റികളിലും 5 പേർ വീതം വിദ്യാർത്ഥികൾ, യുവജനങ്ങൾ,തൊഴിലാളികൾ, വനിതകൾ സർവ്വീസ് പെൻഷൻകാർ എന്നിവരുടെ പ്രത്യേക ടീം രൂപീകരിച്ച് ആ മേഖലയിലെ രാഷ്ട്രീയ സംഘടനാ ദൗത്യത്തിന് നിയോഗിക്കും.

വാർഡ് കമ്മിറ്റിയിലും 9 ഭാരവാഹികളായി നിജപ്പെടുത്തി.നിർവ്വാഹക സമിതിയിലാകട്ടെ 7 പേർ മാത്രം. ഈ കമ്മിറ്റിയിൽ 2 പേർ വനിതകളും പട്ടികജാതി പട്ടിക വർഗ വിഭാഗക്കാരും ഉണ്ടാകണം. ഈ കമ്മിറ്റികൾ സെപ്റ്റംബർ 25 നകം നിലവിൽ വരും. മണ്ഡലം കമ്മിറ്റിയിൽ 15 ഭാരവാഹികളും 6 നിര്‍വ്വാഹക സമിതി അംഗങ്ങളും സെപ്റ്റംബർ 30 നകം രൂപീകരിക്കണം.  മണ്ഡലം പ്രസിഡന്‍റുമാരുടെ കാലാവധിയും കുറച്ചു. ഇനി മാക്സിമം 5 വർഷം മാത്രമേ മണ്ഡലം പ്രസിഡന്റായി ഇരിക്കാൻ കഴിയു. ബ്ളോക്ക് കമ്മിറ്റികളിലാകട്ടെ പ്രസിഡന്റ് ഉൾപ്പടെ 25 പേർ. ഒക്ടോബർ 15 നകം രൂപീകരിക്കണം. ബ്ളോക്ക് തലങ്ങളിൽ സ്വന്തമായി ഓഫീസ് സംവിധാനം വേണം. 

വലിയ ജില്ലകളിലെ ഡിസിസി കളിൽ 31 ഭാരവാഹികളും 20 നിർവ്വാഹക സമിതി അംഗങ്ങളും ചെറിയ ജില്ലകളിൽ 21 ഭാരവാഹികളും 20 നിർവ്വാഹക സമിതി അംഗങ്ങളുമാകും ഇനി. അതോടൊപ്പം ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. നിയോജക മണ്ഡലം തലത്തിൽ പ്രധാന നേതാക്കളെ ഉൾപ്പെടുത്തിയാകും ഉന്നതാധികാര സമിതി രൂപീകരിക്കുക.11 പേരായിരിക്കും അംഗങ്ങൾ. സംഘടനാ മാർഗരേഖ തയ്യാറാക്കാൻ എം കെ രാഘവൻ അധ്യക്ഷനായി രൂപീകരിച്ച സമിതിയുടേതാണ് ഈ നിർദേശങ്ങൾ.ബി എ അബ്ദുൾ മുത്തലിബ് കൺവീനറായ സമിതിയിൽ ടിയു രാധാകൃഷ്ണൻ,ജെബി മേത്തർ സി ആർ മഹേഷ് ജോസ് വളളൂർ എം എം നസീർ മുഹമ്മദ് ഷിയാസ് അനിൽ അക്കര കെ എം അഭിജിത്ത് എന്നിവരാണ് അംഗങ്ങൾ.

 

 

Trending News