ADGP Controversy: എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലപാട് കടുപ്പിച്ച് സിപിഐ

CM Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 09:02 PM IST
  • തിരുവനന്തപുരത്ത് എകെജി സെന്‍ററിലായിരുന്നു കൂടിക്കാഴ്ച
  • നാളെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിൽ കൂടിക്കാഴ്ച നടന്നത്
ADGP Controversy: എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ.  ക്രമസമാധാന ചുമതലയിൽ നിന്ന് എ‍ഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ എഡിജിപിയെ മാറ്റണമെന്ന നിലപാട് സിപിഐ ആവര്‍ത്തിച്ചു. നാളെ സിപിഎം - സിപിഐ നേതൃയോഗങ്ങൾ ചേരാനിരിക്കേയാണ് നിര്‍ണായക കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തു.

ALSO READ: കളത്തിലിറങ്ങാൻ അൻവർ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും

തിരുവനന്തപുരത്ത് എകെജി സെന്‍ററിലായിരുന്നു കൂടിക്കാഴ്ച. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും എഡിജിപിയെ മാറ്റുന്ന കാര്യം അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നാളെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിൽ കൂടിക്കാഴ്ച നടന്നത്.

മറ്റന്നാള്‍ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നായിരുന്നു സിപിഐയുടെ നിലപാട്. എഡിജിപിക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ് നൽകുന്നത്. എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് അന്ത്യശാസനമെന്ന നിലയിലാണ് ഇപ്പോൾ സിപിഐ വീണ്ടും ആവര്‍ത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News