CM Europe Visit : വിദേശ പര്യടനം ലക്ഷ്യമിട്ടതിനെക്കാൾ നേടി ; കുടുംബാംഗങ്ങൾ വന്നതിൽ അനൗചത്യമില്ല : മുഖ്യമന്ത്രി

പതിവിന് വിപരീതമായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വി.പി ജോയിയെ ഒപ്പം കൂട്ടിയാണ് വാർത്തസമ്മേളനത്തിൽ എത്തിച്ചേർന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 07:42 PM IST
  • യൂറോപ്യൻ രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുകയെന്നും ഫിഷറീസ് മറ്റ് വ്യവസായ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനും ഈ വിദേശ പര്യടനത്തിലൂടെ സാധിച്ചുയെന്ന് മുഖ്യമന്ത്രി.
  • അതേസമയം വിദേശപര്യടനത്തിൽ കുടുംബാംഗങ്ങളെ കൂടി ഒപ്പം കൊണ്ടുപോയതിൽ അനൗചത്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
  • എന്നാൽ പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വി.പി ജോയിയെ ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി ഇന്ന് വാർത്തസമ്മേളനത്തിൽ എത്തിച്ചേർന്നത്.
CM Europe Visit : വിദേശ പര്യടനം ലക്ഷ്യമിട്ടതിനെക്കാൾ നേടി ; കുടുംബാംഗങ്ങൾ വന്നതിൽ അനൗചത്യമില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സംഘത്തിന്റെ യുറോപ്യൻ പര്യടനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ലക്ഷ്യമിട്ടോ അതിനെക്കാൾ നേടിയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിഭ്യാഭ്യാസ വ്യവസായ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദേശയാത്ര. യൂറോപ്യൻ രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുകയെന്നും ഫിഷറീസ് മറ്റ് വ്യവസായ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനും ഈ വിദേശ പര്യടനത്തിലൂടെ സാധിച്ചുയെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. അതേസമയം വിദേശപര്യടനത്തിൽ കുടുംബാംഗങ്ങളെ കൂടി ഒപ്പം കൊണ്ടുപോയതിൽ അനൗചത്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വി.പി ജോയിയെ ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി ഇന്ന് വാർത്തസമ്മേളനത്തിൽ എത്തിച്ചേർന്നത്. 

വിദേശയാത്ര സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ലക്ഷ്യമാക്കിയാണ് തീരുമാനിച്ചതെന്നും എന്ത് ലക്ഷ്യമിട്ടോ അതിനെക്കാൾ കൂടുതൽ ഗുണഫലങ്ങൾ നേടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖല, വിദേശത്ത് ആരോഗ്യ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ. പ്രവാസി ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ യുറോപ്യൻ രാജ്യങ്ങളിലുള്ള മലയാളി സമൂഹമായി ആശയവിനിമയം നടത്തി. ഫിഷറീസ് മേഖലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന നോർവീജിയൻ നിക്ഷേപങ്ങൾ കൂടുതൽ ഉറപ്പിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുക. സുരക്ഷിത തൊഴിൽ കുടിയേറ്റങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പ്രധാനമായി വിദേശപര്യടനം കൊണ്ട് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലണ്ടനില്‍ ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദൂജയുമായി സര്‍ക്കാര്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും  ഇലക്ട്രിക് ബസ്സ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇതിന്‍റെ  പ്രാഥമിക ചര്‍ച്ചകള്‍ക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദൂജ തന്നെ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയെ ലോകത്തെ പ്രധാന മാരിടൈം ഹബുകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കൊച്ചിയില്‍ ആരംഭിക്കുന്ന മാരിടൈം  ക്ലസ്റ്ററുമായി സഹകരിക്കുവാന്‍   അസ്കോ മാരിടൈം താല്‍പര്യം പ്രകടിപ്പിച്ചുയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക്  സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍  ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്ക്  ഇതുവഴി തൊഴില്‍ സാധ്യത തെളിയും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുകെയില്‍  42,000 നഴ്സുമാരെ ആവശ്യം വരുമെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥര്‍  പറഞ്ഞത്. അതില്‍ മുപ്പതു ശതമാനവും  മാനസിക പരിചരണ രംഗത്താണ്. കിഴക്കന്‍  യൂറോപ്യന്‍ രാജ്യങ്ങളില്‍  നിന്നുള്ളവരായിരുന്നു ഇത്തരം ജോലികളിലേക്ക് നേരത്തെ എത്തിയിരുന്നത്.   ബ്രെക്സിറ്റ് വന്നതോടെ  ആ സാധ്യത അടഞ്ഞു.  അതുകൊണ്ടാണ്  നമ്മുടെ നഴ്സുമാരുള്‍പ്പെടേയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ അവസരം ലഭ്യമാകുന്നത്.  ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വ്വകലാശാല ഒപ്പിട്ട ഈ ധാരണാപത്രങ്ങള്‍ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ്  വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ കഴിവിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിലേക്ക് വലിയ സംഭാവനകള്‍ ചെയ്യാന്‍   സര്‍വ്വകലാശാലകളുമായുള്ള സഹകരണം വഴി സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News