Cliff House Gun Fire : ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Cliff House Gun Fire Latest Update തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്യിൽ നിന്നും വെട്ടി പൊട്ടിയത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 05:43 PM IST
  • റാപ്പിഡ് ആക്ഷൻ ഫോഴ്സ് എസ്ഐയായ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്.
  • ഇന്നലെ ഡിസംബർ ആറ് ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെച്ചാണ് സംഭവം നടക്കുന്നത്.
Cliff House Gun Fire : ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവം; എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. റാപ്പിഡ് ആക്ഷൻ ഫോഴ്സ് എസ്ഐയായ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ ഡിസംബർ ആറ് ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെച്ചാണ് സംഭവം നടക്കുന്നത്. 

തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടി പൊട്ടിയത്. എസ് ഐ തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തുയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതെ തുടർന്നാണ് സിറ്റി പോലാസ് കമ്മീഷ്ണർ നടപടി എടുത്തിരിക്കുന്നത്. സുരക്ഷ വീഴ്ചയുണ്ടായിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ വിലയിരുത്തൽ നടത്തി.

ALSO READ : ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പുമായി പ്രതിപക്ഷം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News