CITU protest: സിഐടിയു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടം നടത്തി ഉടമ

Private bus owner starts selling lottery: വിമുക്തഭടനും പ്രവാസിയുമായ രാജ് മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്‍റാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 11:56 AM IST
  • തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന് മുന്നിലാണ് സിഐടിയു കൊടികുത്തിയത്.
  • മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ടൈം സ്ക്വയറിൽ പ്രസംഗിച്ചത് ഓർമ്മിപ്പിക്കാനായാണ് കോട്ടും സ്യൂട്ടും അണിഞ്ഞത്.
  • ലോട്ടറി വിൽപ്പന കേന്ദ്രത്തിന് ടൈം സ്ക്വയർ ലക്കി സെന്‍റർ എന്നാണ് പേര്.
CITU protest: സിഐടിയു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടം നടത്തി ഉടമ

കോട്ടയം: കൂലിവർദ്ധന ആവശ്യപ്പെട്ട് സിഐടിയു കൊടികുത്തിയ സ്വകാര്യ ബസിന് മുന്നിൽ കോട്ടും സ്യൂട്ടുമണിഞ്ഞ് ലോട്ടറി കച്ചവടം നടത്തി ബസ് ഉടമ. കോട്ടയം തിരുവാർപ്പ് ബസ് സ്റ്റാൻഡിലായിരുന്നു വെട്ടിക്കുളങ്ങര ബസിന്‍റെ ഉടമ രാജ് മോഹന്‍റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനത്തെ ഓർമ്മപ്പെടുത്തിയാണ് കോട്ടും സ്യൂട്ടുമണിഞ്ഞത്. ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്‍റാണ് രാജ് മോഹൻ.

കൂലിവർധന നടപ്പാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം - തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന് മുന്നിലാണ് സിഐടിയു കൊടികുത്തിയത്. സർക്കാർ അനുകൂല ട്രേഡ് യൂണിയന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ബസ് ഉടമ രാജ് മോഹൻ കോട്ടും സ്യൂട്ടുമിട്ട് സ്വന്തം ബസിന് മുന്നിൽ ലോട്ടറി വിൽപ്പനയുമായി പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ടൈം സ്ക്വയറിൽ പ്രസംഗിച്ചത് ഓർമ്മിപ്പിക്കാനായാണ് കോട്ടും സ്യൂട്ടും അണിഞ്ഞത്. ലോട്ടറി വിൽപ്പന കേന്ദ്രത്തിന് ടൈം സ്ക്വയർ ലക്കി സെന്‍റർ എന്നാണ് പേര്. 

ALSO READ: സംസ്ഥാന പോലീസ് മേധാവിയെ ഉടൻ പ്രഖ്യാപിക്കും; ചുരുക്കപ്പട്ടികയിൽ മൂന്ന് പേർ, കെ.പത്മകുമാറിന് സാധ്യത

രാജ് മോഹന്‍റെ നാല് ബസുകളിൽ ഒന്നിൽ മാത്രമാണ് തൊഴിലാളി സമരം നടക്കുന്നത്. ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്.  ബാക്കി മൂന്ന് ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. റൂട്ടിലെ കളക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്ത് ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കോട്ടയം ലേബർ ഓഫീസിൽ നടത്തിയ ചർച്ചയിൽ നിർദ്ദേശിച്ചിരുന്നു. ഇത് അനുസരിച്ച് ശമ്പളം കൂട്ടി. അതേസമയം, നിശ്ചിത കളക്ഷനില്ലാത്തപ്പോഴും വർധിപ്പിച്ച കൂലി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഏറ്റവും കൂടുതൽ കളക്ഷനുള്ള സർവ്വീസാണ് മുടക്കിയത്. ബാക്കിയുളളവയിൽ രണ്ടു ബസുകൾ പൂർണ നഷ്ടത്തിലും, ഒരെണ്ണം ലാഭവും നഷ്ടവുമില്ലാതെ ഓടുന്ന സ്ഥിതിയിലുമാണ്. നഷ്ടത്തിൽ സർവീസ് നടത്തുന്ന തന്‍റെ ബസുകളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാറുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് തന്‍റെ സംരംഭത്തെ തകർക്കാനുളള ശ്രമത്തിന്  പിന്നിലെന്നും രാജ് മോഹൻ ആരോപിച്ചു. 

ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്‍റായ രാജ് മോഹൻ വിമുക്തഭടനും പ്രവാസിയുമാണ്. ബസ് സർവീസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനാലാണ് സമരം നടത്തുന്നതെന്ന് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News