Explosion at Kanjikode: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Explosion at Kanjikode Kairali Steel Company: രാവിലെ 6 മണിയോടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 09:47 AM IST
  • എക്സ്കവേറ്റർ ഓപ്പറേറ്റർ അരവിന്ദ് (22) ആണ് മരിച്ചത്.
  • കത്തിക്കരിഞ്ഞ നിലയിലായിരുന്നു അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത്.
  • ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Explosion at Kanjikode: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. 

എക്സ്കവേറ്റർ ഓപ്പറേറ്റർ അരവിന്ദ് (22) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു അരവിന്ദിന്റെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് പുറത്തെടുത്തത്. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അരവിന്ദ് ഫർണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. രണ്ട് മാസം മുമ്പാണ് അരവിന്ദ് ജോലിയ്ക്ക് എത്തിയത്. 

ALSO READ: കാലവർഷക്കാറ്റ് ദുർബലം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം എന്താണെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News