ഒടുവിൽ അതിനും തീരുമാനം: സിനിമ തീയേറ്ററുകൾ അഞ്ചുമുതൽ തുറക്കും

 പലതവണയും തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നെങ്കിലും ഒന്നും തന്നെ വിജയിച്ചിരുന്നില്ലെന്നതാണ് സത്യം. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2021, 07:20 PM IST
  • പ്രവേശനം പകുതി സീറ്റുകളില്‍ മാത്രമായിരിക്കും.
  • തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം
  • .തീയറ്ററുകളുടെ അടച്ചിടൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്.
ഒടുവിൽ അതിനും തീരുമാനം: സിനിമ തീയേറ്ററുകൾ അഞ്ചുമുതൽ തുറക്കും

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ജനുവരി അഞ്ചിന് ആദ്യ ഷോ നടക്കും. തീയ്യേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി.പക്ഷെ പ്രവേശനം പകുതി സീറ്റുകളില്‍ മാത്രമായിരിക്കും. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് Cinema പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. പിന്നാലെയാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മുൻപ് പലതവണയും തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നെങ്കിലും ഒന്നും തന്നെ വിജയിച്ചിരുന്നില്ലെന്നതാണ് സത്യം. പുതിയ തീരുമാനം എത്തുന്നതോടെ സിനിമാ മേഖലയിൽ വലിയൊരു ഉണർവ്വ് തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

also read:മാസ്റ്ററിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊറോണയുടെ പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളമായി തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.  തീയറ്ററുകളുടെ അടച്ചിടൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്താണ് തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ ലോക്ക് ഡൗണ്‍(lockdown) കൂടി പ്രഖ്യാപിച്ചതോടെ തിയേറ്റര്‍, ഒ ടി ടി ഫ്‌ളാറ്റ് ഫോം തുടങ്ങിയവയിലായി ഏതാനും സിനിമകള്‍ മാത്രമാണ് 2020ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്.

also read:ദൃശ്യം 2 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഈ ചിത്രങ്ങളില്‍ പലതും ബോക്‌സോഫീസില്‍ പരാജയമായപ്പോള്‍ അഞ്ചാംപാതിരയും അയ്യപ്പനും കോശിയും കപ്പേളയുമടക്കം ഒരുപിടി മികച്ച ചിത്രങ്ങള്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗംഭീര വിജയം നേടുകയും ചെയ്തിട്ടുണ്ട്ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതല്‍ അനുമതിയുണ്ട്. ഇന്‍ഡോറില്‍ 100ഉം ഔട്ട് ഡോറില്‍ 200 പേരെയും പരമാവധി അനുവദിക്കും. കായിക പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കും.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA





ios Link - https://apple.co/3hEw2hy





























 

 









 

Trending News