Cherian Philip: നവകേരളം മിഷനുകൾ സർക്കാർ കുഴിച്ചുമൂടി: ചെറിയാൻ ഫിലിപ്പ്

Cherian Philip criticizes Kerala Govt: വീടുകളിലെ ഖര -ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടുകളിലാക്കി റോഡുകളിലും തോടുകളിലും വലിച്ചെറിയുന്ന സമ്പ്രദായം വീണ്ടും വ്യാപകമായെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2024, 02:32 PM IST
  • പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
  • നഗരങ്ങൾക്കായി ആവിഷ്ക്കരിച്ച മാലിന്യനിർമ്മാർജ്ജന പ്ലാന്റുകൾ നടപ്പാക്കിയിട്ടില്ല.
  • ജനകീയ പദ്ധതിയായ ആർദ്രം മിഷൻ വെന്റിലേറ്ററിലാണ്.
Cherian Philip: നവകേരളം മിഷനുകൾ സർക്കാർ കുഴിച്ചുമൂടി: ചെറിയാൻ ഫിലിപ്പ്

മാലിന്യനിർമ്മാർജ്ജനവും രോഗ നിവാരണവും ലക്ഷ്യമാക്കി എട്ടു വർഷം മുമ്പ് രൂപീകരിച്ച ഹരിത കേരളം, ശുചിത്വ കേരളം, ആർദ്രം എന്നീ നവകേരളം മിഷനുകളെ സർക്കാർ കുഴിച്ചുമൂടിയതായി മിഷനുകളുടെ കോർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പ്. ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി സർക്കാർ അനാസ്ഥ മൂലം തകർന്നെന്ന് അദ്ദേഹം വിമർശിച്ചു.

വീടുകളിലെ ഖര -ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടുകളിലാക്കി റോഡുകളിലും തോടുകളിലും വലിച്ചെറിയുന്ന സമ്പ്രദായം വീണ്ടും വ്യാപകമായി. അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നഗരങ്ങൾക്കായി ആവിഷ്ക്കരിച്ച മാലിന്യനിർമ്മാർജ്ജന പ്ലാന്റുകൾ ഒരിടത്തും നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: നിപ: 13 പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന്; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍

രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി രൂപീകരിച്ച ജനകീയ പദ്ധതിയായ ആർദ്രം മിഷൻ വെന്റിലേറ്ററിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുബാരോഗ്യ കേന്ദ്രങ്ങളും മിക്കയിടത്തും പ്രവർത്തനക്ഷമമല്ല. ആരോഗ്യ വകുപ്പ് ഇത്രയും കുത്തഴിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ല. കേരളത്തിലിപ്പോൾ ആമയിഴഞ്ചാൻ ഭരണമാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ റോഡുകളും ജലവാഹിനികളും മാലിന്യ കുമ്പാരത്താൽ ആമയിഴഞ്ചാൻ തോടുകളായി മാറിയിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News