Petrol and diesel price today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; പെട്രോൾ വില സർവ്വകാല റെക്കോർഡിൽ; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില

മെയ് 4 മുതൽ ഇത് ഏഴാമത്തെ പ്രാവശ്യമാണ് രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 12, 2021, 09:54 AM IST
  • നഗരങ്ങളിൽ ഇന്ധന വില വീണ്ടും റെക്കോർഡിൽ എത്തി നിൽക്കുകയാണ്. പെട്രോളിനും ഡീസലിനും
  • 25 പൈസ വീതമാണ് വർധിച്ചിരിക്കുന്നത്.
  • മെയ് 4 മുതൽ ഇത് ഏഴാമത്തെ പ്രാവശ്യമാണ് രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
  • രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 92.05 രൂപയും ഡീസൽ വില 82.61 രൂപയുമാണ്.
Petrol and diesel price today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; പെട്രോൾ വില സർവ്വകാല റെക്കോർഡിൽ; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില

Thiruvananthapuram: രാജ്യത്തെ ഇന്ധന വില (Fuel Price)  വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ ഇന്ധന വില വർധിക്കുന്നത്. നഗരങ്ങളിൽ ഇന്ധന വില വീണ്ടും റെക്കോർഡിൽ എത്തി നിൽക്കുകയാണ്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർധിച്ചിരിക്കുന്നത്. 

മെയ് 4 മുതൽ ഇത് ഏഴാമത്തെ പ്രാവശ്യമാണ് രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മെയ് രണ്ടിന് ഞായറാഴ്ചയായിരുന്നു അതിന് പിന്നാലെയാണ് ഇന്ധന (Petrol) വില വർധിക്കാൻ ആരംഭിച്ചത്. മുമ്പ് തുടര്‍ച്ചയായ 18 ദിവസം ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു.

ALSO READ: LPG Subsidy എങ്ങനെ പുനരാരംഭിക്കും? അറിയാം..

 കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാനത്തിൽ)

തിരുവനന്തപുരം - 94.10
കൊല്ലം -93.58
പത്തനംതിട്ട -92.90
ആലപ്പുഴ - 92.58
കോട്ടയം -92.77
ഇടുക്കി -93.49
എറണാകുളം - 92.30
തൃശൂ‍ർ -92.59
പാലക്കാട് - 93.10
മലപ്പുറം -92.82
കോഴിക്കോട് -92.81
കണ്ണൂ‍ർ -92.65
വയനാട്- 93.42
കാസ‍ർകോട് - 93.44

ALSO READ: Sukanya Samriddhi: മകളുടെ ഭാഗ്യം തെളിയാൻ പ്രതിദിനം 131 രൂപ ലാഭിക്കൂ, 20 ലക്ഷം ലഭിക്കും!

രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 92.05 രൂപയും ഡീസൽ (Diesel) വില 82.61 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 98.36 രൂപയാണ്. ഡീസൽ വില 89.75 രൂപയിലും നിൽക്കുന്നു.

ALSO READ: LPG Cylinder: വെറും 9 രൂപയ്ക്ക് ലഭിക്കും LPG സിലിണ്ടർ! ചെയ്യേണ്ടത് ഇത്രമാത്രം

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News