തൃശൂർ: തൃശൂർ ചാവക്കാട് താലൂക്ക് ഓഫീസിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് ഓട് ഇളകി വീണു. ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശോചനീയാവസ്ഥയിലായ താലൂക്ക് ഓഫീസ് കെട്ടിടം മഴക്കാലത്ത് ചോർന്നൊലിക്കുന്നതും ജീവനക്കാർക്ക് ഷോക്ക് ഏൽക്കുന്നതും പതിവാണ്.
1919 ലാണ് ചാവക്കാട് താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉള്ളതിനാൽ പൈതൃകമായി സംരക്ഷിക്കപ്പെടുന്ന ഒരു കെട്ടിടമാണ് ഇത്. എന്നാൽ ഇന്ന് ഇതിന്‍റെ അവസ്ഥ വളരെ ദയനീയമാണ്. കെട്ടിടത്തിന്റെ മേല്‍ക്കുരയില്‍ പാഴ്പ്പുല്ലുകള്‍ മുളച്ച് കുറ്റികാടിന് സമാനമായ അവസ്ഥയിലാണ്.
Read Also: തലസ്ഥാനത്ത് ഇനി ആനവണ്ടിയുടെ ഇലക്ട്രിക് ബസുകൾ; അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി
മഴക്കാലമായാൽ കെട്ടിടം ചോർന്നൊലിക്കുകയും ഭിത്തികൾ നനഞ്ഞ് കുതിരുകയും ചെയ്യും. ചരിത്രത്തിന്‍റെ പല അവശേഷിപ്പുകളും സൂക്ഷിക്കുന്ന ഈ കെട്ടിടം സംരക്ഷിക്കാൻ സർക്കാർ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല. ദിവസവും നൂറുകണക്കിന് ജനങ്ങൾ സന്ദർശിക്കുന്ന താലൂക്ക് ഓഫീസിന് വേണ്ട അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നാട്ടുകാരനായ അൻമോൽ മോത്തി ആവശ്യപ്പെട്ടു.
പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ ഇലക്ട്രിക് സ്വിച്ചുകളിൽ നിന്നും ജീവനക്കാർക്ക് ഷോക്കേൽക്കുന്നതും ഇവിടെ പതിവാണ്. വളരെയധികം ശോചനീയാവസ്ഥസിലായ ഈ കെട്ടിടത്തിൽ ജീവനക്കാർ ഭയപ്പാടോടെയാണ് ജോലി ചെയ്യുന്നത്.
സാധരണ ഗതിയിൽ പൈതൃക സ്മാരകങ്ങൾ പ്രത്യേക ശ്രദ്ധയോടെയാണ് സംരക്ഷിക്കുന്നത്. ഓഫീസ് പ്രവർത്തിക്കാൻ യോഗ്യമല്ലെങ്കിൽ കെട്ടിടം സംരക്ഷിക്കുകയും ഓഫീസ് പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്യും. പുരാവസ്തു വകുപ്പിനാകും സംരക്ഷണ ചുമതല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...