കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ബിൽ (Kseb Bill Payments) അടക്കുന്നതിൽ പുതിയ മാറ്റങ്ങൾ ഏർപ്പെടുത്തി വൈദ്യുതിവകുപ്പ്. വൈദ്യുതി ബോർഡ് യോഗത്തിലാണ് പുതിയ തീരുമാനം. ഇനിമുതൽ 1000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഒാൺലൈൻ വഴി മാത്രമെ അടക്കാവു.
സംവിധാനം കർശനമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി (Kseb) ആദ്യത്തെ രണ്ട് തവണ മാത്രമെ നേരിട്ട് ബില്ലടക്കാൻ അനുവദിക്കുകയുള്ളു. പിന്നീട് ഇത അനുവദിക്കില്ലെന്നാണ് കെ.എസ്.ഇ.ബി ബോർഡ് യോഗത്തിലെ തീരുമാനം.
പുതിയ പരിഷ്കാരത്തിൻറെ ഭാഗമായി ബിൽ അടക്കുന്ന സോഫ്റ്റ് വെയറിൽ ചില മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി ആളുകൾ പരമാവധി കെ.എസ്.ഇ.ബി ഒാഫീസിലേക്ക് എത്തിക്കുന്നത് കുറക്കുകയാണ് ലക്ഷ്യം. കോവിഡ് കാലത്തെ മുന്നൊരുക്കങ്ങൾ എന്ന നിലയിലാണ്.
ALSO READ: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം?
കാഷ്യർമാരെ ഇതിനനുസരിച്ച് ജോലിയിൽ മാറ്റം വരുത്തി പുനർ വിന്യസിക്കും.രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേര് ഈ മാസം വിരമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...