Changes in Congress Protocol: സി.പി.എമ്മിനെ മാതൃകയാക്കുന്നോ? കോൺഗ്രസ്സിലും റിപ്പോർട്ടിങ്ങ് സമ്പ്രദായം വരുന്നു

ഇനി ഡിസിസികളുടെ നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരുമായിരിക്കും റിപ്പോർട്ടിങ് നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 12:46 PM IST
  • താഴെത്തട്ടിൽ രൂപികരിക്കുന്ന അയൽക്കൂട്ട കമ്മിറ്റികളുടെ രൂപീകരണത്തിനും ഇവർ മേൽനോട്ടം വഹിക്കും
  • നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ രേഖയായി തന്നെ കീഴ്ക്കമ്മിറ്റികളിലേക്ക് എത്തിക്കുകയും ചെയ്യും.
  • തീരുമാനങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയമാണ് ഭാരവാഹികൾക്കു നൽകുക
Changes in Congress Protocol: സി.പി.എമ്മിനെ മാതൃകയാക്കുന്നോ? കോൺഗ്രസ്സിലും റിപ്പോർട്ടിങ്ങ് സമ്പ്രദായം വരുന്നു

Trivandrum: നേതൃമാറ്റത്തിന് പിന്നാലെ ഘടനയിലും ചില പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുകകയാണ് കോൺഗ്രസ്സ്. ഇതിന് ഭാഗമായി   കോൺഗ്രസിലും സി.പി.എം രീതിയിൽ റിപ്പോർട്ടിങ് ശൈലി വരുന്നു. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഡിസിസികളുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ചു തുടങ്ങി.

ഇനി ഡിസിസികളുടെ നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരുമായിരിക്കും റിപ്പോർട്ടിങ് നടത്തുന്നത്. അധ്യക്ഷൻ കെ.സുധാകരൻ തന്നെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിസിയുടെ നേതൃയോഗത്തിൽ സുധാകരൻ തന്നെ ക്യാംപിലെ തീരുമാനങ്ങൾ വിശദീകരിച്ചു.

ALSO READ: Narcotic Jihad: അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാട്ടി, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം, ഒടുക്കം വിശദീകരണവുമായി പാലാ രൂപത

ഇനിയുള്ള ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഇതു തന്നെ തുടരും. തീരുമാനങ്ങൾ കീഴ്കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ഡിസിസിയിൽ 55 അംഗ ടീം രൂപീകരിച്ചു. ജനപ്രതിനിധികളും മുതിർന്ന നേതാക്കളും ഒക്കെ ഉൾപ്പെടുന്നതാണ് ടീം. റിപ്പോർട്ടിങ് എങ്ങനെ വേണമെന്നു നിശ്ചയിക്കാൻ 19ന് ഇവർക്കായി ഏകദിന ക്യാംപ് നടത്തുന്നുണ്ട്. 

ALSO READ: Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം

കെ.സുധാകരന്റെ ആശയമായി ഏറ്റവും താഴെത്തട്ടിൽ രൂപികരിക്കുന്ന അയൽക്കൂട്ട കമ്മിറ്റികളുടെ രൂപീകരണത്തിനും ഇവർ മേൽനോട്ടം വഹിക്കും. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ രേഖയായി തന്നെ കീഴ്ക്കമ്മിറ്റികളിലേക്ക് എത്തിക്കുകയും ചെയ്യും. ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയമാണ് ഭാരവാഹികൾക്കു നൽകുക. അതിനു കഴിയാത്തവർ സ്വയം മാറി നിൽക്കണം. ഇല്ലെങ്കിൽ ആറുമാസത്തിനുശേഷം നേതൃത്വം ഇടപെട്ട് മാറ്റുമെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News