Swapna Suresh | സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 27, 2021, 12:31 PM IST
  • സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ.
  • ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ.
  • നവംബർ 23ന് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തു.
Swapna Suresh | സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് (Gold Smuggling case) പ്രതി സ്വപ്‍ന സുരേഷിന്റെ (Swapna Suresh) കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി (High Court) വിധിക്ക് എതിരെ കേന്ദ്ര സർക്കാർ (Central Government) സുപ്രീം കോടതിയെ (Supreme Court) സമീപിച്ചു.‌ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നു.

Also Read: Gold Smuggling Case| എറണാകുളം വിട്ട് പോവാം, സ്വപ്ന സുരേഷിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് സ്വപ്ന സുരേഷ് ഈ മാസം ആറിന് ആണ് ജയിൽ മോചിതയായത്. ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഉപാധികളിലെ നടപടി ക്രമങ്ങൾ നീണ്ടുപോയതാണ് മോചനം വൈകിയത്. പിന്നാലെ, ദിവസങ്ങൾക്ക് മുമ്പ് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തു.  

Also Read: Gold Smuggling Case: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി 

ഇഡി (ED) രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്നയ്ക്ക് (Swapna Suresh) എറണാകുളം (Ernakulam) ജില്ല വിട്ടു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വീട് തിരുവന്തപുരത്തായതിനാല്‍ (Thiruvananthapuram) എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ആവശ്യത്തെ ഇ.ഡിയും അനുകൂലിച്ചിരുന്നു. എന്നാല്‍ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന് ഉത്തരവിലുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News