Car Accident: സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

Kozhikode Car Accident: കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് നിലവിൽ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Written by - Zee Malayalam News Desk | Last Updated : Aug 20, 2024, 10:52 AM IST
  • സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
  • കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല എന്ന 21 കാരിയാണ് മരിച്ചത്
Car Accident: സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കോഴിക്കോട്: കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകുന്നേരം കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല എന്ന 21 കാരിയാണ് മരിച്ചത്. 

Also Read: യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് നിലവിൽ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കക്കാടംപൊയിലില്‍ നിന്നും വരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിലമ്പൂര്‍ രജിഷ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിഞ്ഞത്. കൂമ്പാറ-കക്കാടംപൊയില്‍ റോഡിലെ സ്ഥിരം അപകട മേഖലയില്‍ തന്നെയാണ് ഈ അപകടവും ഉണ്ടായത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.  

Also Read: 'ഓരോ സെക്കന്റിലും അഫയർ'... മകളെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് ശ്വേത തിവാരി!

അപകടം നടന്ന ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് ഫാത്തിമ മരിക്കുകയായിരുന്നു.  തുടർന്ന് യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് റിപ്പോർട്ട്. ഓട്ടോ ഡ്രൈവറായ കുന്നത്ത്പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകളാണ് മരിച്ച ഫാത്തിമ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News