സി-ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്തുന്നു; സിപിഎമ്മിന്റെയും മുന്നണിയുടേയും രാഷ്ട്രീയ അനുമതി തേടി മന്ത്രി, മൗനാനുവാദവുമായി യുവജസംഘടനകൾ

2001ന് ശേഷം സി-ആപ്റ്റിൽ  ഒരു സ്ഥിര നിയമനം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല.  600ഓളം റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.  കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കാന്‍ കഴിയുന്ന ഈ സ്ഥാപനത്തിൽ ഇഷ്ടക്കാരുടെ സർവീസ് നീട്ടി നൽകാൻ പെൻപ്രായം ഉയർത്തുമ്പോൾ ഹൈക്കോടതി വിധി കൂടിയാണ് ലംഘിക്കപ്പെടുന്നത്.  

Written by - ടി.പി പ്രശാന്ത് | Edited by - Zee Malayalam News Desk | Last Updated : Apr 26, 2022, 05:26 PM IST
  • മന്ത്രി ബന്ധുവിനേയും ട്രേഡ്യൂണിയൻ നേതാക്കളേയും ഉൾപ്പെടെ 47 പേരുടെ വിരമിക്കൽ പ്രായം ഉയർത്താനാണ് നീക്കം.
  • 58 ൽ നിന്ന് 60 വയസാകുന്നതോടെ പലർക്കും രണ്ടുവർഷം കൂടി സർവീസിൽ തുടരാനാകും.
  • നേരത്തെ ഇതുസംബന്ധിച്ച വാർത്ത സീ മലയാളം ന്യൂസ് പുറത്തുവിട്ടിരുന്നു.
സി-ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്തുന്നു; സിപിഎമ്മിന്റെയും മുന്നണിയുടേയും രാഷ്ട്രീയ അനുമതി തേടി മന്ത്രി, മൗനാനുവാദവുമായി യുവജസംഘടനകൾ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ആപ്റ്റിലെ വിരമിക്കൽ പ്രായം ഉയർത്താൻ നീക്കങ്ങൾ സജീവം. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സിപിഎമ്മിന്റെയും, ഇടതുമുന്നണിയുടേയും രാഷ്ട്രീയ തീരുമാനത്തിന് അനുമതി തേടി. ഇതു സംബന്ധിച്ച കത്ത് നേതൃത്വത്തിന് നല്‍കിയതായി സൂചന. 

മെയ് 31നും തുടര്‍ന്നുള്ള മാസങ്ങളിലും സി-ആപ്റ്റില്‍ നിന്നും വിരമിക്കുന്ന മന്ത്രി ബന്ധുവിനേയും ട്രേഡ്യൂണിയൻ നേതാക്കളേയും ഉൾപ്പെടെ 47 പേരുടെ വിരമിക്കൽ പ്രായം ഉയർത്താനാണ് നീക്കം. 58 ൽ നിന്ന് 60 വയസാകുന്നതോടെ പലർക്കും രണ്ടുവർഷം കൂടി സർവീസിൽ തുടരാനാകും.  നേരത്തെ ഇതുസംബന്ധിച്ച വാർത്ത സീ മലയാളം ന്യൂസ് പുറത്തുവിട്ടിരുന്നു.

Read Also: C-Apt: സി- ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ; ഗുണം ലഭിക്കുക മന്ത്രി സഹോദരനും യൂണിയൻ നേതാക്കൾക്കും 

2001ന് ശേഷം സി-ആപ്റ്റിൽ  ഒരു സ്ഥിര നിയമനം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല.  600ഓളം റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.  കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കാന്‍ കഴിയുന്ന ഈ സ്ഥാപനത്തിൽ ഇഷ്ടക്കാരുടെ സർവീസ് നീട്ടി നൽകാൻ പെൻപ്രായം ഉയർത്തുമ്പോൾ ഹൈക്കോടതി വിധി കൂടിയാണ് ലംഘിക്കപ്പെടുന്നത്. 

നേരത്തെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ അപ്പീല്‍ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രണ്ടു മാസത്തിനുള്ളില്‍ അവരുടെ പുനര്‍നിയമനം സംബന്ധിച്ച് തീരുമാനമുണ്ടാക്കാന്‍ മാര്‍ച്ച് 15നു നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഒഴിവില്ലെന്നു പറഞ്ഞ് പ്രസ്തുത കോടതിവിധിയെ മറികടക്കാനാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രായം കൂട്ടാന്‍ ശ്രമം നടക്കുന്നത്. 

Read Also: Viral News: സോപ്പു വാങ്ങി തരുമോ? ആ ചോദ്യം കേട്ട പോലീസുകാരൻ പിന്നെ മടിച്ചില്ല 

ഈ രഹസ്യനീക്കത്തിനെതിരെ യുവജനസംഘടനകളുടെ മൗനം അണിയറനീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായിട്ടുണ്ട്. സി-ആപ്റ്റില്‍ വിരമിക്കല്‍ പ്രായം 60 വയസ്സാക്കിയാല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റു ഓട്ടോണമസ് സ്ഥാപനങ്ങളായ ഐ. എച്ച്. ആര്‍. ഡി., എല്‍. ബി. എസ്., സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം എന്നിവിടങ്ങളിലും ഉടന്‍ തന്നെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കേണ്ടിവരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News