THiruvananthapuram : ബസ് ചാർജ് (Bus Charge) വർധിപ്പിക്കുന്ന വിഷയത്തിൽ വിദ്യാർഥി സംഘടനകളുമായി (Student Union) ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു (Minister Antony Raju) അറിയിച്ചു. ബസ് ചാർജ്ജ് കൂട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ കൺസഷൻ നിരക്കുകളിൽ തീരുമാനം എടുക്കാനാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്താൻ ഒരുങ്ങുന്നത്.
ബസ് ചാർജ് കൂറ്റൻ തീരുമാനിച്ചെങ്കിലും, എത്ര രൂപയാണ് കൂട്ടുന്നത് എന്നതിന്നെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ചും തീരുമാനമെടുത്തില്ല. കൺസഷൻ നിരക്ക് ആറ് രൂപ ആക്കണമെന്നാണ് ബസ് സംഘടനകളുടെ ആവശ്യം. എന്നാൽ ഇത്രയധികം വർധന സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഒന്നര രൂപ വര്‍ധിപ്പിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ALSO READ: Bus fare hike | ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
ഇന്നലെ നടന്ന ചർച്ചയെ തുടർന്ന് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസ് ഉടമകൾക്ക് (Bus owners) സർക്കാർ ഉറപ്പ് നൽകിയെന്ന് ആന്റണി രാജു (Antony Raju) മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണം. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: Bus fare hike | ബസ് ചാർജ് വർധന; ഗതാഗതമന്ത്രി ഇന്ന് സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും
മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ.
ALSO READ: K-Rail Project : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലയെന്ന് വി ഡി സതീശൻ
കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ ബസ് ചാർജ് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന ശുപാർശയാണ് കമ്മിഷൻ മുന്നോട്ടുവച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാർഥികൾക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കിൽ ടിക്കറ്റിന്റെ അമ്പത് ശതമാനമോ വർധിപ്പിക്കാമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...