Sabarimala: സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

പരുക്കേറ്റവര്‍ നിലവില്‍ സന്നിധാനത്തെ ആശുപത്രിയിലാണ്. സ്ഥിരമായി കതിന നിറയ്ക്കുന്നവര്‍ക്കാണ് പരുക്കേറ്റത്.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 06:12 PM IST
  • തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്
  • പരുക്കേറ്റവര്‍ നിലവില്‍ സന്നിധാനത്തെ ആശുപത്രിയിലാണ്
Sabarimala: സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. എ.ആര്‍.ജയകുമാര്‍ അമല്‍, രജീഷ്  എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒരാള്‍ക്ക് 60 ശതമാനവും മറ്റ് രണ്ടുപേര്‍ക്ക് 40 ശതമാനം വീതവും പൊള്ളലേറ്റെന്ന് വിവരം. അപകടം മാളികപ്പുറത്തിനുസമീപം കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ്. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. പരുക്കേറ്റവര്‍ നിലവില്‍ സന്നിധാനത്തെ ആശുപത്രിയിലാണ്. സ്ഥിരമായി കതിന നിറയ്ക്കുന്നവര്‍ക്കാണ് പരുക്കേറ്റത്. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News