PG Sasikumar Varma : പന്തളം കൊട്ടാരംഗവും മുൻ രാജപ്രതിനിധിയുമായ പി.ജി ശശികുമാരവർമ്മ അന്തരിച്ചു

PG Sasikumar Varma Passed Away : 72കാരനായ പിജി ശശികുമാരവർമ്മ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 08:14 PM IST
  • 72 വയസായിരുന്നു
  • തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം
PG Sasikumar Varma : പന്തളം കൊട്ടാരംഗവും മുൻ രാജപ്രതിനിധിയുമായ പി.ജി ശശികുമാരവർമ്മ അന്തരിച്ചു

പത്തനംതിട്ട : പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ പ്രസിഡന്റും രാജാകുടുംബാംഗവുമായി പി ജി ശശികുമാരവർമ്മ അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ശശികുമാരവർമ്മ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. നാളെ പന്തളം കൊട്ടാരത്തിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നുമണിയോടെ സംസ്കാരം നടക്കും.

1952 മേയ് 13ന് കോട്ടയം കിടങ്ങൂർ പാറ്റിയാൽ ഗോദശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തിൽ അംബികത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. ദേശാഭിമാനി പത്രത്തിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2007ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. 

തുടർന്ന് സാമൂഹ്യ സംഘടനാ വിഷയങ്ങളിൽ സജീവമായിരുന്നു ശശികുമാര വർമ്മ. ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്,​ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1996ലെ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മീര വർമ്മയാണ് ഭാര്യ, കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരം അംഗമാണ്.​ സംഗീത വർമ്മ,​ അരവിന്ദ് വർ, മഹേന്ദ്ര വർമ്മ എന്നിവരാണ് മക്കൾ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News