Kerala Omicron| സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു, രോഗം യു കെ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

ആറാം തിയ്യതിയാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 06:39 PM IST
  • അബുദാബി വഴിയാണ് രോഗി കൊച്ചിയിലെത്തിയത്
  • ഇദ്ദേഹത്തിൻറെ ഭാര്യക്കും ഭാര്യാ മാതാവിനും കോവിഡ്
Kerala Omicron| സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു, രോഗം യു കെ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

കൊച്ചി:  ആശങ്കയുണർത്തി സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. യു.കെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. എട്ടാം തീയ്യതി നടത്തിയ പരിശോധന ഫലമാണ് ഇന്നെത്തിയത്. ആറാം തീയ്യതിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത 35 ഒാളം പേർ നിരീക്ഷണത്തിലാണ്.

രോഗിയുടെ ഭാര്യക്കും അമ്മക്കും  കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യാമാതാവും സമ്പർക്കപ്പട്ടികയിലുണ്ട്. ഇ മാസം ആറിനാണ് രോഗി അബുദാബി വഴി കൊച്ചിയിലെത്തിയത്. ആളുടെ നില തൃപ്തികരണമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

എത്തിഹാദ് എയർലൈൻസിലാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

നേരത്തെ റഷ്യൻ സ്വദേശികൾക്ക് ഒമിക്രോൺ എന്ന സംശയം സംസ്ഥാനത്ത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടു വന്നേക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News