Brahmapuram Plant Fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോ​ഗ്യമന്ത്രി, ചൊവ്വാഴ്ച മുതൽ ആരോ​ഗ്യസർവേ

Health Minister: ബ്രഹ്മപുരത്ത് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 06:09 AM IST
  • തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങളെന്നും ഇവർക്ക് കൃത്യമായ ചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു
  • കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊച്ചിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്നും ആരോ​ഗ്യമന്ത്രി നിർദേശിച്ചു
Brahmapuram Plant Fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; ഇതുവരെ  899 പേർ ചികിത്സ തേടിയതായി ആരോ​ഗ്യമന്ത്രി, ചൊവ്വാഴ്ച മുതൽ ആരോ​ഗ്യസർവേ

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന് തീപിടിച്ചതിനെ തുടർന്നുണ്ടായ പുകയെ തുടർന്ന് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 17 പേർ ആശുപത്രിയിൽ അഡ്മിറ്റായി. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങളെന്നും ഇവർക്ക് കൃത്യമായ ചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊച്ചിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്നും ആരോ​ഗ്യമന്ത്രി നിർദേശിച്ചു.

അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കുമെന്നും പൾമനറി ഫംഗ്ഷൻ പരിശോധന നടത്തുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തും.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും എലിപ്പനി, ഇൻഫ്ലുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ കേരളം തയ്യാറാണ്. ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിലൂടെ രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും സാധിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളില്‍ ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കും. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News