Thiruvananthapuram : തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് തകർന്ന് (Boat Accident) എട്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിലാണ് അപകടം സംഭവിച്ചത്. ശക്തമായ തിരയിൽ അകപെട്ടായിരുന്നു അപകടം.
പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വെളുപ്പിനെ ആറ് മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകാവെ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വള്ളം മറ്റൊരു വള്ളത്തിൽ ഇടിച്ചായിരുന്ന അപകടം.
ALSO READ : വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ഇടിയുടെ ആഘാതത്തിലും തിരയുടെ ശക്തിയിലും സമീപത്തെ പുലിമുട്ടിലേക്ക് വള്ളം ഇടിച്ച് കയറി പൂർണ്ണമായി തകർന്നു . ഹസ്ബി റബ്ബി എന്ന വള്ളത്തിലേക്ക് സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം തിരയിൽപ്പെട്ട് വന്ന് ഇടിക്കുകയായിരുന്നു. 23 പേർ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്.
ALSO READ : പൂന്തുറയിൽ ബോട്ടപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
അപകടത്തിൽ പെട്ടവരെ മറ്റ് മത്സ്യ തൊഴിലാളികളെത്തി രക്ഷപ്പെടുത്തി. നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ , നഹാസ്, സുബൈർ , മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ALSO READ : മംഗളൂരുവിലെ ബോട്ടപകടം; ബോട്ട് കടലിൽ മുങ്ങി, തൊഴിലാളികൾ ക്യാബിനകത്ത് കുടുങ്ങിയെന്ന് സംശയം
അപകടത്തെ തുടർന്ന് തകർന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തിൽ കുരുങ്ങുകയും തകർന്ന വള്ളവും വലയും കായലിൽ എത്തിച്ചെങ്കിലും കരയ്ക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.