തിരുവനന്തപുരം: കേരളം പിടിക്കാൻ തയ്യാറെടുപ്പുമായി ബിജെപി. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭാ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നിദ്ദേശം. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീടുകളിൽ കയറി ഇറങ്ങി പ്രവർത്തിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
Also Read: അറസ്റ്റ് വൈകുന്നു, കാട്ടാക്കട വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങി പ്രേമനൻ
ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ നിർദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണമെന്നും ജെ പി നദ്ദ ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടെത്തി പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കർമ്മ പദ്ധതി തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് എന്നീ സീറ്റുകൾ ലക്ഷ്യമിട്ടാണ്.
Also Read: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ
കേരളം പിടിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ ഈ കര്‍മ്മ പദ്ധതിയ്ക്കുള്ളത്. ഇതിനായി ഇന്നു മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമായി തുടങ്ങണമെന്നാണ് നദ്ദയുടെ നിര്‍ദേശം. ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ നിന്നും ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്.