K Surendran: വിവാദ പരാമർശത്തിൽ കേസെടുക്കണം: ഖാദി ബോർഡിൽ നിന്ന് നീക്കണം; പി ജയരാജനെതിരെ കെ.സുരേന്ദ്രൻ

യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്നായിരുന്നു ജയരാജന്റെ പരാമർശം.  

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 07:46 PM IST
  • പി ജയരാജനെ കെ. സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
  • ജയരാജൻ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ.
  • ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
K Surendran: വിവാദ പരാമർശത്തിൽ കേസെടുക്കണം: ഖാദി ബോർഡിൽ നിന്ന് നീക്കണം; പി ജയരാജനെതിരെ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ച് വേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഎം മനസിലാക്കണം.ജയകൃഷ്ണൻ മാസ്റ്റർ അടക്കം നൂറുകണക്കിന് പ്രവർത്തകരെ നിങ്ങൾ മോർച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങൾ ഭയന്നിട്ടില്ല. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാൻ ബിജെപി തയ്യാറാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ALSO READ: ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം. ഹിന്ദുക്കളെ അമ്പല നടയിൽ പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്ന് മുസ്ലിംലീഗ് വർഗീയവാദികൾക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സർക്കാരാണ്. ഷംസീറിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ മുസ്ലിംലീഗുകാർ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കില്ലായിരുന്നു. കേരളത്തിൽ ഹിന്ദുവിരുദ്ധ ശക്തികളെ സർക്കാർ സ്‌പോൺസർ ചെയ്യുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News