തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ.ബിശ്വാസ് മേത്ത (Biswas Mehta) ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചതോടെയാണ് വിശ്വാസ് മേത്തയെ പുതിയ നിയമനം നൽകി വിവരാവകാശ കമ്മീഷണറായി നിയമിച്ചത്.
ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധ സെക്രട്ടറിമാർ, വിവരാവകാശ കമ്മീഷണർമാർ തുടങ്ങിയവർ സംബന്ധിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) നിയമമന്ത്രി എകെ ബാലൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് വിശ്വാസ് മേത്തയെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത്.
മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണർ തസ്തികയിലേക്ക് 13 പേർ അപേക്ഷിച്ചിരുന്നു.അവസാന റൗണ്ടിലെത്തിയത് ബിശ്വാസ് മേത്തയും (Biswas Mehta) നെതർലാൻഡ്‌സ് മുൻ അംബാസഡറും, രാഷ്ട്രപതിയുടെ മുൻ പ്രസ്സ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയുമായിരുന്നു എത്തിയത്.
ALSO READ: വി.പി ജോയി പുതിയ ചീഫ് സെക്രട്ടറി
2019 ൽ ഭേദഗതി ചെയ്ത വിവരാവകാശനിയമപ്രകാരം മുഖ്യവിവരാവകാശ കമ്മീഷണർക്കു മൂന്ന് വർഷമാണ് കാലാവധി. ചീഫ് സെക്രട്ടറിയ്ക്ക് തുല്യമായ പദവിയാണിത്. രാജസ്ഥാൻ(Rajasthan) സ്വദേശിയാണ് ബിശ്വാസ് മേത്ത സംസ്ഥാനത്തെ നാലാമത്തെ മുഖ്യവിവരാവകാശ കമ്മീഷണറുടെ തസ്തിക കൂടിയാണിത്. നേരത്തെ വിൻസന്റ് എം പോളായിരുന്നു വിവരാവകാശ കമ്മീഷണറിന്റെ തസ്തികയിലുണ്ടായിരുന്നത്. മുൻ ഡി.ജി.പിയും വിജിലൻസ് ഡയറക്ടറും കൂടിയായിരുന്നു അദ്ദേഹം. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...