Binoy Kodiyeri Case: ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീർപ്പായി; 80 ലക്ഷം യുവതിക്ക് കൈമാറി

Binoy Kodiyeri Case: പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച  കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.  ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 06:08 AM IST
  • ബിനോയി കോടിയേരിക്കെതിരെ നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പായി
  • ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്
  • കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ട്
Binoy Kodiyeri Case:  ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീർപ്പായി; 80 ലക്ഷം യുവതിക്ക് കൈമാറി

മുംബൈ: Binoy Kodiyeri Case:  ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്.  കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ട് എങ്കിലും കരാറിൽ പറയുന്നതിനേക്കാളും കൂടുതൽ തുക കൊടുത്തുവെന്നാണ് സൂചന.കരാറിൽ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച  കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.  ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു. 

Also Read: Binoy Kodiyeri Case: ബിനോയ് കോടിയേരി കേസ് ഒത്തു തീർപ്പിലേക്ക്, കോടതിയിൽ അപേക്ഷ നൽകി

തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഇത് വ്യാജക്കേസാണെന്നും അതുകൊണ്ടുതന്നെ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് നിർദേശം നൽകുകയായിരുന്നു. ഷെഹ്‌സ്മ കൊറോണയും ലോക്ഡൗണുമൊക്കെയായി കേസ് നീണ്ടു പോകുകയായിരുന്നു.  ഒടുവിൽ ലോക്ഡൗൺ ഒക്കെ മാറി  കോടതിയുടെ പ്രവർത്തനം സാധാരണനിലയിലെത്തിയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയിലെത്തുകയും ആവശ്യം കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതും ഒടുവിൽ ഒത്തുതീർപ്പായതും. 

Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ 

PFI നിരോധനം; ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ കൂടിക്കാഴ്ച

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി. ക്രമസമാധാന പ്രശ്നങ്ങളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് പറഞ്ഞു. കേന്ദ്ര വിജ്ഞാപനം പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ഡിജിപിയും എഡിജിപിയും മുഖ്യമന്ത്രിയോട് വിശദീകരിച്ചു. തുടർനടപടികളിൽ ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയെ കണ്ടത്. രാജ്യവ്യാപക റെയ്ഡുകളും അറസ്റ്റുകളും ഉണ്ടായ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തൽ രഹസ്യന്വേഷണ വിഭാഗത്തിന് ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രമസമാധാന പ്രശ്നങ്ങളുള്ള മേഖലകൾ യാതൊരു സ്ഥലത്തുമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News