ലോകത്തിലെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങൾ; പാചകത്തിലും വിശേഷങ്ങൾ, വള്ളസദ്യ ഇതാണ്

ഉദിഷ്ട കാര്യ സിദ്ധിക്കായി ആറൻമുള ശ്രീപാർത്ഥസാരഥിക്ക് ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ്  വള്ളസദ്യകൾ. ലോകത്ത് തന്നെ ഏറ്റവുമധികം കാലം നീണ്ടു നിൽക്കുന്ന നദീ തട ഉത്സവമെന്ന നിലയിലും ഏറ്റവുമധികം വിഭവങ്ങൾ വിളമ്പുന്ന സസ്യാഹാര മേള എന്ന നിലയിലും ആറന്മുള വള്ളസദ്യകൾ റിക്കാഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 6, 2022, 12:12 PM IST
  • വള്ളസദ്യകൾക്കായി പകൽ 7 മണിയോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകുന്നേരം 4 വരെ നീണ്ട് നിൽക്കും.
  • പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് വള്ളസദ്യ പാചകം എന്നതും വള്ളസദ്യകളുടെ മറ്റൊരു പ്രത്യേകതയാണ്.
  • സാധാരണമായി 64 വിഭവങ്ങളാണ് വള്ളസദ്യക്കായി വിളമ്പുന്നത്. ഇത് കൂടാതെ കരക്കാർ പാടി ചോതിക്കുന്ന ഏഴോളം വിഭവങ്ങളും സദ്യ കരാറുകാർ തയ്യാറാക്കും.
ലോകത്തിലെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങൾ; പാചകത്തിലും വിശേഷങ്ങൾ, വള്ളസദ്യ ഇതാണ്

പത്തനംതിട്ട: ലോകത്ത് തന്നെ ഏറ്റവുമധികം സസ്യാഹാര വിഭവങ്ങൾ വിളമ്പുന്ന വള്ളസദ്യകളുടെ പാചകത്തിനും പ്രത്യേകതകൾ ഏറെയാണ്. പള്ളിയോടങ്ങളിലെത്തുന്ന കരക്കാരെ ഭഗവാന്റെ പ്രതിനിധികളായി കണ്ട് സദ്യ വിളമ്പുന്നതു കൊണ്ട് തന്നെ അത്യധികം ശ്രദ്ധയോടും വ്രതശുദ്ധിയോടെയുമാണ് ഇതിനായുള്ള പാചക ജോലികളും നടക്കുന്നത്.

ഉദിഷ്ട കാര്യ സിദ്ധിക്കായി ആറൻമുള ശ്രീപാർത്ഥസാരഥിക്ക് ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ്  വള്ളസദ്യകൾ. ലോകത്ത് തന്നെ ഏറ്റവുമധികം കാലം നീണ്ടു നിൽക്കുന്ന നദീ തട ഉത്സവമെന്ന നിലയിലും ഏറ്റവുമധികം വിഭവങ്ങൾ വിളമ്പുന്ന സസ്യാഹാര മേള എന്ന നിലയിലും ആറന്മുള വള്ളസദ്യകൾ റിക്കാഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്. 

Read Also: Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ

വള്ളസദ്യകൾക്കായി പകൽ 7 മണിയോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകുന്നേരം 4 വരെ നീണ്ട് നിൽക്കും. വള്ളസദ്യകളുടെ സംഘാടകരായ പള്ളിയോട സേവാ സംഘം അംഗീകരിച്ച സദ്യ കരാറുകാർക്ക് മാത്രമാണ് വള്ളസദ്യകൾ തയ്യാറാക്കാൻ അനുവാദമുള്ളത്. സാധാരണമായി 64 വിഭവങ്ങളാണ് വള്ളസദ്യക്കായി വിളമ്പുന്നത്. ഇത് കൂടാതെ കരക്കാർ പാടി ചോതിക്കുന്ന ഏഴോളം വിഭവങ്ങളും സദ്യ കരാറുകാർ തയ്യാറാക്കും. 

വള്ളസദ്യയുടെ വിഭവങ്ങൾ പൂർണ്ണമായും വിറക് അടുപ്പിലാണ് തയ്യാറാക്കുന്നതെന്ന് പ്രമുഖ വള്ളസദ്യാ കോൺട്രാക്ടറായ മനോജ് മാധവശ്ശേരി പറഞ്ഞു. കഴിഞ്ഞ 21 വർഷമായി വളളസദ്യ കോൺട്രാക്ടറായ മനോജ് മാധവശ്ശെരി 8 തവണ ഭഗവാന്റെ പിറന്നാൾ സദ്യയായ അഷ്ടമിരോഹിണി വള്ളസദ്യകളും തയ്യാറാക്കിയിട്ടുണ്ട്. 

Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് പാചകം എന്നതും വള്ളസദ്യകളുടെ മറ്റൊരു പ്രത്യേകതയാണ്. ഭക്തി നിര്‍ഭരമായ രീതിയിൽ പാചകം ചെയ്യുന്നതിനാൽ അത് ഭഗവത് പ്രസാദമായി കണക്കാക്കുന്നു. അതിനാലാണ് വള്ളസദ്യക്ക് സ്വാദേറുന്നതെന്നും പഴമക്കാർ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News