സ്വപ്നയുടെ ആരോപണത്തിന് പുറകെ പിസി ജോർജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത്

സ്വപ്നയെ അറിയാമോ എന്ന ചോദ്യത്തിന് സ്വപ്നയുടെ അമ്മയുടെ വീടും തന്‍റെ അമ്മയുടെ വീടും അടുത്താണെന്നാണ് സരിത മറുപടി പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ പിസി ജോർജ് സരിതയോട് പറയുന്നതാണ് ഓഡിയോയിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 11:14 AM IST
  • പി സി ജോർജിനെ സന്ദർശിക്കാനായി സമയം ചോദിച്ച് സരിത വിളിച്ചപ്പോഴാണ് സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത്.
  • സ്വപ്നയെ അറിയാമോ എന്ന് ചോ​ദിച്ച് കൊണ്ടാണ് പിസി ജോർജ് സംസാരം തുടങ്ങുന്നത്.
  • ഫെബ്രുവരി 10ന് നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സ്വപ്നയുടെ ആരോപണത്തിന് പുറകെ പിസി ജോർജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പിസി ജോർജും സരിത എസ് നായരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. സ്വപ്ന സുരേഷ് തന്നെ കാണാൻ വന്നെന്നും, പലതും തുറന്നു പറയാൻ അവർക്ക് പേടിയുണ്ടെന്നും പിസി ജോർജ് സരിതയോട് പറയുന്നതാണ് ഓഡിയോയിൽ ഉള്ളത്. പി സി ജോർജിനെ സന്ദർശിക്കാനായി സമയം ചോദിച്ച് സരിത വിളിച്ചപ്പോഴാണ് സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത്. സ്വപ്നയെ അറിയാമോ എന്ന് ചോ​ദിച്ച് കൊണ്ടാണ് പിസി ജോർജ് സംസാരം തുടങ്ങുന്നത്. ഫെബ്രുവരി 10ന് നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

സ്വപ്നയെ അറിയാമോ എന്ന ചോദ്യത്തിന് സ്വപ്നയുടെ അമ്മയുടെ വീടും തന്‍റെ അമ്മയുടെ വീടും അടുത്താണെന്നാണ് സരിത മറുപടി പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ പിസി ജോർജ് സരിതയോട് പറയുന്നതാണ് ഓഡിയോയിലുള്ളത്. വിദേശത്തേക്ക് കറൻസി കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. എൻഐഎ പിണറായിയുടെ ടീമാണെന്നും സരിതയോട് പി സി ജോർജ് പറയുന്നുണ്ട്. ഒടുവിൽ ഫോൺ സംഭാഷണം ലീക്കാകുമെന്നും നേരിൽ കാണുമ്പോൾ വിശദമായി പറയാമെന്നും പറഞ്ഞ് പി സി ജോർജ് ഫോൺ കട്ടാക്കുകയായിരുന്നു. 

Also Read: മുഖ്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന മൊഴി; കറന്‍സി കടത്ത് നടന്നത് എന്നെന്നും എങ്ങനെയെന്നും വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്‌

മുഖ്യമന്ത്രിയുടെ 2016ലെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. മറന്നുവച്ച് ബാഗ് എം.ശിവശങ്കറിന്റെ നിർദേശ പ്രകാരം കോൺസുലേറ്റ് ഇടപ്പെട്ടാണ് ദുബായിലെത്തിച്ചത്. അതിൽ കറൻസിയായിരുന്നുയെന്ന് സ്കാനിങിൽ കണ്ടിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ബന്ധമുണ്ട്. ഇത് കോടതിയിൽ മൊഴി നൽകിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. 

കൂടാതെ ബിരിയാണി പാത്രങ്ങൾ ദുബായിൽ നിന്ന് ക്ലിഫ് ഹൗസിലേക്കെത്തിച്ചിരുന്നു. അതിന് പതിവിലും ഭാരമുണ്ടായിരുന്നു. മറ്റ് ലോഹങ്ങൾ ഘടിപ്പിച്ചിരുന്നു എന്ന് സംശയിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമെ ശിവശങ്കർ, സിഎം രവീന്ദ്രൻ, കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവർക്കെതിരെയും താൻ മൊഴി നൽകിട്ടുണ്ടെന്ന് സ്വപ്ന അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News