രാഹുൽ ​ഗാന്ധി തിരുവനന്തപുരത്ത്; ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രയാണം തുടങ്ങി

നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ യാത്ര അവസാനിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 07:39 AM IST
  • നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ യാത്ര അവസാനിക്കും.
  • തുടർന്ന് പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി സംവദിച്ച ശേഷം രാഹുൽഗാന്ധി മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം സന്ദർശിക്കും.
  • വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം രാഹുൽ അനാച്ഛാദനം ചെയ്യും.
രാഹുൽ ​ഗാന്ധി തിരുവനന്തപുരത്ത്; ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രയാണം തുടങ്ങി

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രയാണം തുടങ്ങി. ശനിയാഴ്ച അതിർത്തിയായ കളിയിക്കാവിളയിൽ യാത്ര പൂർത്തിയാക്കിയ പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്താണ് തങ്ങിയത്. പാറശ്ശാലയിൽ നിന്നാണ് പദയാത്ര തുടങ്ങിയത്. രാഹുലിനെയും സംഘത്തെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിൽ നെൽക്കതിരും ഇളനീരും നൽകി സ്വീകരിക്കും.

നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ യാത്ര അവസാനിക്കും. തുടർന്ന് പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി സംവദിച്ച ശേഷം രാഹുൽഗാന്ധി മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം സന്ദർശിക്കും.

Also Read: തൃശൂർ പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനം

 

വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം രാഹുൽ അനാച്ഛാദനം ചെയ്യും. തുടർന്ന് യാത്ര നേമത്ത് സമാപിക്കും. പിന്നീട് സെപ്റ്റംബർ 12 തിങ്കളാഴ്ച രാവിലെ നേമത്ത് നിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹർ ബാൽമഞ്ചിലെ വിദ്യാർഥികളുമായും രാഹുൽഗാന്ധി സംവദിക്കും.

സഞ്ചാരികൾക്ക് നേരെ തെരുവുനായ ആക്രമണം; ശാസ്താംകോട്ടയിൽ 3 പേർക്ക് പരിക്ക്

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാർ, ഭാര്യ രാഖി, മകൻ ആര്യൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാഖിയുടെയും ആര്യന്റെയും കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തിരുവോണ ദിവസമാണ് സംഭവം നടന്നത്. കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയപ്പോഴാണ് പോലീസ് ഉദ്യോ​ഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. 

തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ സജീഷിന്റെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കാലിലാണ് കടിയേറ്റത്. കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിക്കുകയായിരുന്നു. നായയെ തള്ളി മാറ്റുന്നതിനിടെ സജീഷ്കുമാറിനും മുറിവേറ്റു. മൂവരും ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ദിവസവും നിരവധി പേരാണ് ശാസ്താംകോട്ട കായൽ കാണാൻ എത്തുന്നത്. ഇതിന് മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News