തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണമുടക്കിനിടെ തിരുവനന്തപുരത്ത് സിപിഎം സിപിഐ പ്രവർത്തകൾ തമ്മിൽ വാക്കേറ്റവും കല്ലേറും. ഒരേ മുന്നണിയിൽ ഇരു പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തെ തുടർന്ന് വെഞ്ഞാറുമൂട്ടിൽ വെവ്വേറെ സമരപന്തലുകളിലാണ് സിപിഎമ്മും സിപിഐയും പ്രതിഷേധിച്ചത്.
ട്രേഡ് യൂണിയൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ സംസ്ഥാനത്ത് ഇടത്പാർട്ടികൾ ഒറ്റക്കെട്ടായാണ് സമരം ചെയ്തത്. എന്നാൽ വർഷങ്ങളായി വെഞ്ഞാറമൂട്ടിൽ അകൽച്ചയിലുള്ള ഇരു വിഭാഗങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കല്ലേറ് നടത്തിയും ചീത്തവിളി നടത്തിയുമാണ് ആഹ്വാനം ചെയ്ത പണിമുടക്ക് സംഘടിപ്പിച്ചത്.
ALSO READ : സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി
വർഷങ്ങളായി ഇരു പാർട്ടികളിലെയും നേതാക്കളും പ്രവർത്തകരും തമ്മിലുള്ള പ്രത്യക്ഷ അകൽച്ചയാണ് പരസ്പരമുള്ള തെരുവ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മറ്റു സമരകേന്ദ്രങ്ങളിലുൾപ്പെടെ സംയുക്ത സമരസമിതി എന്ന പേരിൽ ഒരു പന്തൽ കെട്ടിയാണ് പണിമുടക്കിയത്. തെരുവിൽ ഏറ്റുമുട്ടിയ സിപിഐ സിപിഎം പ്രവർത്തകരെ മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്തരിപ്പിച്ചത്.
48 മണിക്കൂർ പണിമുടക്കിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷഭരിതമായിരുന്നു സാഹചര്യം. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിൽ പോകുമ്പോഴാണ് കേരളത്തിൽ അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെ പോലും തടഞ്ഞും പ്രതിഷേധിച്ചും പണിമുടക്കുമായി സമരസമിതി പ്രവർത്തകർ മുന്നോട്ട് പോയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.